കൊടിയത്തൂർ: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു.
സദാചാര മൂല്യങ്ങളും ധാർമിക ബോധവും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ആധുനിക കാലത്ത്, വളർന്നുവരുന്ന വിദ്യാർത്ഥി സമൂഹത്തെ ഗാന്ധിയൻ ദർശനങ്ങളിലൂടെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ യാണ് സെമിനാർ സംഘടിപ്പിച്ചത്.
"ഗാന്ധിയൻ ദർശനങ്ങളും വർത്തമാന സമൂഹവും" എന്ന ശീർഷകത്തിൽ നടന്ന സെമിനാറിൽ, കോഴിക്കോട് ജില്ലാ സോഷ്യൽ സയൻസ് ഡി.ആർ.ജി മെമ്പർ പി.സി അബൂബക്കർ മാസ്റ്റർ മുഖ്യ അവതരണം നടത്തി.
പ്രിൻസിപ്പാൾ പി.ടി ഇസ്മയിൽ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ മാരായ എം.സി അബ്ദുൽ ബാരി, പി.സി ജിംഷിത ലീഡർമാരായ ഇഷാ ഫാത്തിമ, റെനാ തസ്‌നീം എന്നിവർ സംബന്ധിച്ചു.
ഫോട്ടോ: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കൊടിയത്തൂർ പി ടി എം ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റ് സംഘടിപ്പിച്ച സെമിനാറിൽ, കോഴിക്കോട് ജില്ല സോഷ്യൽ സയൻസ് ഡി.ആർ.ജി മെമ്പർ പി.സി അബൂബക്കർ മാസ്റ്റർ വിഷയാവതരണം നടത്തി ഉദ്ഘാടനം ചെയ്യുന്നു.
Tags:
EDUCATION