കൊടുവള്ളി: എസ്ഐആറിന്റെ (SIR) പേരിൽ പൗരത്വ നിഷേധം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധങ്ങളുടെ രണ്ടാം ഘട്ടമായി കൊടുവള്ളി അങ്ങാടിയിൽ മേഖല തലാ 'പ്രതിഷേധ ജ്വാല' സംഘടിപ്പിച്ചു.
എസ്.കെ.എസ്.എസ്.എഫ് കൊടുവള്ളി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. ഡൽഹിയിലെ ജന്തർ മന്തറിൽ സമരം ചെയ്യുന്ന പോരാളികൾക്ക് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച പ്രതിഷേധക്കാർ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണമെന്ന ശക്തമായ ആവശ്യവും റാലിയിൽ ഉന്നയിച്ചു.
കൊടുവള്ളി ടൗണിൽ നടന്ന പ്രതിഷേധ റാലിയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. പ്രതിഷേധ സംഗമത്തിലും റാലിയിലും ജില്ലാ നേതാക്കളായ മുസ്തഫ ഹുദവി, ജാഫർ മാസ്റ്റർ, കരീറ്റിപ്പറമ്പ് അഷ്റഫ് മദ്രസ ബസാർ എന്നിവർ സംസാരിച്ചു.
മേഖല നേതാക്കളായ ജിംഷാദ് അഹമ്മദ്, ജലീൽ അഷ്അരി, അജ്സൽ അസ്ലമി എന്നിവരും വിവിധ കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും പരിപാടിക്ക് നേതൃത്വം നൽകി.
Tags:
KOZHIKODE