Trending

'ശതാരവ്': പൂർവ വിദ്യാർഥി ലഫ്റ്റനന്റ് കേണൽ റിനൂപിന് ജന്മനാടിൻ്റെ ആദരം.

കാരമൂല: ‘ശതാരവ്’ എന്ന പേരിൽ കുമാരനെല്ലൂർ ഗവ. എൽ.പി സ്കൂളിൽ സംഘടിപ്പിക്കുന്ന നൂറാം വാർഷികാഘോഷങ്ങളുടെ ('ശതാരവ്') ഭാഗമായി ഇന്ത്യൻ ആർമിയിലെ ജമ്മു & കാശ്മീർ കൗണ്ടർ ഇൻസർജൻസി ഫോഴ്‌സിൽ ലഫ്റ്റനന്റ് കേണൽ പദവിയിലെത്തിയ പൂർവ വിദ്യാർഥിയും നാട്ടുകാരനുമായ റിനൂപിനെ ജന്മനാട് ആദരിച്ചു.
വാർഡ് മെമ്പർ മുസീർ പട്ടാംകുന്നൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് റസാഖ് പാലൂർ അധ്യക്ഷത വഹിച്ചു. ആഘോഷ കമ്മിറ്റി ഒരുക്കിയ സ്നേഹോപഹാരം ലഫ്റ്റനന്റ് കേണൽ റിനൂപിന് കൈമാറി.

സ്കൂളിന്റെ നൂറാം വാർഷികോപഹാരമായ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പ്രോജക്റ്റ്, സ്പോർട്സ് & ഗെയിംസ് ഉപകരണങ്ങൾ എന്നിവയ്ക്കുള്ള ഫണ്ട് മുഖ്യാതിഥിയായ ലഫ്റ്റനന്റ് കേണൽ റിനൂപ് സ്‌കൂളിന് വാഗ്ദാനം ചെയ്തു.

മോബിക ടി.കെ, ഷക്കീബ് കീലത്ത്, സലാം കാരമൂല, സലീം വെള്ളലശ്ശേരി, സാദിഖ് കുറ്റിപ്പറമ്പ്, മുജീബ് കീലത്ത്, ജെസ്സിമോൾ കെ.വി, അനുശ്രീ വി.കെ, രാജേന്ദ്രൻ ചുണ്ടക്കമണ്ണിൽ, സാദിഖ് പുൽപ്പറമ്പിൽ, ഫൗസിയ ജി, റസ്ന കെ എന്നിവർ സംസാരിച്ചു. 

ഹെഡ്മാസ്റ്റർ ജുമാൻ ടി.കെ സ്വാഗതവും സ്‌റ്റാഫ് സെക്രട്ടറി സുനിത കെ നന്ദിയും പറഞ്ഞു.

ഫോട്ടോ: ശതാരവ്’ എന്ന പേരിൽ കുമാരനെല്ലൂർ ഗവ. എൽ.പി സ്കൂളിൽ സംഘടിപ്പിക്കുന്ന നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ ആർമിയിലെ ജമ്മു & കാശ്മീർ കൗണ്ടർ ഇൻസർജൻസി ഫോഴ്‌സിൽ ലഫ്റ്റനന്റ് കേണൽ പദവിയിലെത്തിയ പൂർവ വിദ്യാർഥി റിനൂപിനെ ജന്മനാട് ആദരിച്ചപ്പോൾ.
Previous Post Next Post
Italian Trulli
Italian Trulli