കൊടിയത്തൂർ: കൊടിയത്തൂർ ഗ്രമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്ത്രീകളുടെ ആരോഗ്യവും മാനസിക ഉന്മേഷവും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന യോഗ പഠന ക്ലാസിന് ചെറുവാടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ തുടക്കമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. കവിത ടീച്ചർ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് സുജാ ടോം അദ്ധ്യക്ഷനായി.
സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പെഴ്സൺ കസ്ന ഹമീദ്, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ: കേശിനി, സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ: മായ തുടങ്ങിയവർ സംസാരിച്ചു. യോഗ ഇൻസ്ട്രക്ടർ ഡോ: ശ്രീദേവി കെ.പി ക്ലാസുകൾക്ക് നേതൃത്വം നൽകി. വാർഡ് മെമ്പർ കെ.വി നിയാസ് സ്വാഗതവും സുബൈദ കെ.ടി നന്ദിയും പറഞ്ഞു.
Tags:
KODIYATHUR