Trending

വി.ബി - ജി റാം ജി പദ്ധതി കൊടിയത്തൂർ പഞ്ചായത്തിൽ തുടക്കമായി.

കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്‌ വി ബി - ജി റാം ജി പദ്ധതി കൊടിയത്തൂർ പഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്ത് തല ഉദ്ഘാടനം പൊറ്റമ്മൽ പതിമൂന്നാം വാർഡിലെ കിരിയാരതുമൂല പള്ളിയാളി പുഞ്ജപ്പാടം തോട് പരിസരത്ത് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജാ ടോം നിർവഹിച്ചു.

വാർഡ് മെമ്പർ കെ.വി നിയാസ് അദ്ധ്യക്ഷനായി. വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപെഴ്സൺ കസ്ന ഹമീദ്, അക്രഡിറ്റഡ് എഞ്ചിനീയർ ദീപേഷ് , മേറ്റ് ശൈലജ, സി.വി സഫീയ തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post
Italian Trulli
Italian Trulli