കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരത്തോടു കൂടി കൊടിയത്തൂരിൽ പ്രവർത്തിക്കുന്ന സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറി ഡോ. നീന മുനീറിന്റെ കാൻസർ കിടക്കയിൽ നിന്നുള്ള കുറിപ്പുകൾ എന്ന പുസ്തകത്തിന്റെ ആസ്വാദനം നടത്തുന്നു.
നാളെ (സെപ്തംബർ 20, ഞായറാഴ്ച) വൈകുന്നേരം ഏഴു മണിക്ക് സൗത്ത് കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെന്റർ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ കൾച്ചറൽ സെന്റർ പ്രസിഡണ്ട് സി പി ചെറിയമുഹമ്മദ് ആമുഖ ഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് മെമ്പർ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ പി. ബൽക്കീസ് ടീച്ചർ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡണ്ട് ടി കവിത ടീച്ചർ അധ്യക്ഷത വഹിക്കും.
ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡണ്ട് കെ പി സുരേന്ദ്രനാഥ് മുഖ്യാതിഥിയായി പങ്കെടുക്കും. പി.സി അബൂബക്കർ മാസ്റ്റർ, പി.സി അബ്ദുൽ നാസർ മാസ്റ്റർ എന്നിവർ പുസ്തകങ്ങൾക്ക് ആസ്വാദനം പകരും. എഴുത്തുകാരിയായ സഹോദരി മെഹക്ക് സൂഫിക്ക് ആദരം നൽകും.
ഗ്രാമ പഞ്ചായത്ത് മെമ്പർ ജുമൈല എം.കെ, ഫസൽ കൊടിയത്തൂർ, മറ്റു പ്രഗൽഭർ പങ്കെടുക്കുന്ന പരിപാടിയിലേക്ക് ഏവർക്കും സ്വാഗതം.
Tags:
KODIYATHUR