Trending

കേരദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

മുക്കം: നാളി കേരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ വൈവിധ്യമാർന്ന ഉപയോഗങ്ങളെക്കുറിച്ചും കേരവും കേരളവും തമ്മിലുള്ള സാംസ്‌കാരികവും സാമ്പത്തികവുമായ ബന്ധങ്ങളെ പറ്റിയും വിദ്യാർത്ഥികളിൽ അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെ മുക്കം ഓർഫനേജ് ഗേൾസ് സ്കൂൾ കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ രണ്ട് നാളികേര ദിനത്തിൽ വിവിധ പരിപാടികൾ ഒരുക്കി.
പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ദാമോദരൻ കോയഞ്ചേരി ഉദ്ഘാടനം നിർവ്വഹിച്ചു.

യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി 'കേര കൃഷിയും കേരളവും' എന്ന വിഷയത്തിൽ ജലച്ചായ ചിത്ര രചനാ മത്സരവും പ്രശ്നോത്തരിയും ഉണ്ടായിരുന്നു.

പ്രാധാന അധ്യാപിക എം ഷബീന ആധ്യക്ഷത വഹിച്ചു. ടി റിയാസ് സ്വാഗതവും സിൽജു എം.ജെ നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli