Trending

സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ഇല്ലക്കണ്ടി അബ്ദുൽ അസീസ് മാസ്റ്ററെ അനുമോദിച്ചു.

കൊടിയത്തൂർ: ഈ വർഷത്തെ കേരള സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ഇല്ലക്കണ്ടി അബ്ദുൽ അസീസ് മാസ്റ്ററെ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അനുമോദിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. കവിത ടീച്ചർ പൊന്നാട അണിയിച്ചു. സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപെഴ്സൺ മാരായ പി. അഹമ്മദ് കുട്ടി, കസ് ന ഹമീദ്, പി. പ്രേമ ടീച്ചർ, മെമ്പർമാരായ കെ.വി നിയാസ്, എസ്.എ നാസർ, ടി.പി ഷറഫുദ്ദീൻ, കെ.സി മുഹമ്മദ് യൂസഫ് തുടങ്ങിയവർ സംബന്ധിച്ചു.

മുപ്പത്തി ഏഴ് വർഷം ദൈർഘ്യമുള്ള അധ്യാപക ജീവിതത്തിൽ 
ഇരുപത്തി ആറ് വർഷം പ്രൈമറി അധ്യാപകനായും പതിനൊന്ന് വർഷം പ്രൈമറി ഹെഡ്‌മാസ്റ്ററായും പൊതു വിദ്യാഭ്യാസ മേഖലയെ പരിപോഷിപ്പിക്കുകയും 
അടച്ചുപൂട്ടൽ ഭീഷണി നേരിട്ടിരുന്ന വീട്ടികുത്ത് ഗവൺമെൻ്റ് എൽപി സ്കൂളിനെ നൂറ്റി പതിനഞ്ച് കുട്ടികളിൽ നിന്ന് നാന്നൂറ്റി അഞ്ച്കുട്ടികളുളള സജീവ വിദ്യാലയമാക്കി മാറ്റിയതും 
ചെങ്ങര ഗവൺമെൻ്റ് എൽപി സ്‌ക്കൂളിനെ നൂറ്റി എഴുപത്തി രണ്ട് കുട്ടികളിൽ നിന്ന് മുന്നൂറിലധികം കുട്ടികളുള്ള വിദ്യാലയമാക്കി വളർത്തിയതും അസീസ് മാസ്റ്ററുടെ 
നേതൃപാടവത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും ഉജ്വല ഉദാഹരണങ്ങളാണ്. 

സേവനമനുഷ്ഠിച്ച 
പഞ്ചായത്തുകളിൽ വിദ്യാഭ്യാസ പദ്ധതി നിർവഹണ ഉദ്യോഗസ്ഥൻ എന്ന നിലയിലും വൈവിധ്യമാർന്ന വിദ്യാഭ്യാസ പദ്ധതികളിലൂടെ കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിൽ സമർത്ഥമായ ഇടപെടലുകളാണ് അസീസ് മാസ്റ്റർ നടത്തിയിരുന്നത്.
Previous Post Next Post
Italian Trulli
Italian Trulli