Trending

അധ്യാപക അവാർഡ് ജേതാവ് അസീസ് മാസ്റ്ററെ ആദരിച്ചു.

കൊടിയത്തൂർ: സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ഇല്ലകണ്ടി അസീസ് മാസ്റ്ററെ യുവധാര ഗ്രന്ഥശാല കാരക്കുറ്റി പൊന്നാട അണിയിച്ച് ആദരിച്ചു. ഗ്രന്ഥശാല താലൂക്ക് കൗൺസിൽ മെമ്പർ സി.ടി.സി അബ്ദുല്ല പൊന്നാട അണിയിച്ചു.

ഗ്രന്ഥശാല പ്രസിഡന്റ് കെ.സി മുഹമ്മദ് നജീബ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പി.ടി അബൂബക്കർ മാസ്റ്റർ, പി.എസ് പ്രശാന്ത് മാസ്റ്റർ, താലൂക്ക് കൗൺസിൽ മെമ്പർ നാസർ കൊളായി എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി ഗിരീഷ് കാരക്കുറ്റി സ്വാഗതവും ലൈബ്രറിയൻ സുനിൽ പി.പി നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli