വേർപാട്
02-09-2026, ബുധൻ
എടവണ്ണപാറ: മുതിർന്ന കോൺഗ്രസ് നേതാവും കോഴിക്കോട് ഡിസിസി മുൻ അധ്യക്ഷനും കേരള മൈനോറിറ്റി കമ്മീഷൻ പ്രഥമ - ചെയർമാനുമായിരുന്ന അഡ്വ. എം വീരാൻകുട്ടി (86) നിര്യാതനായി.
മയ്യിത്ത് നമസ്കാരം ഇന്ന് (ബുധൻ) രാവിലെ 11 മണിക്ക് എടവണ്ണപ്പാറ ടൗൺ സുന്നി ജുമാ മസ്ജിദിലും 11:30ന് കാമശ്ശേരി ജുമാ മസ്ജിദിലും നടക്കും.
ഭാര്യ: കോനോത്ത് ഫാത്തിമ.
മക്കൾ: ഫായിസ് ഖത്തർ, ഫവാസ് ഖത്തർ, ഫാസിൽ (AE , KSEB, തിരുവമ്പാടി), ഫാരിസ് എം.വി (HR അക്കൗണ്ട് ലീഡ്).
മരുമക്കൾ: ഫാത്തിമ ജസ്ബിൻ പറമ്പൻ എടവണ്ണ, ഷോമിയ അഞ്ചരക്കണ്ടി, ഫാത്തിമ താനി താമരശ്ശേരി.
സഹോദരങ്ങൾ: ഉണ്യേൻകുട്ടി (പ്രസിഡന്റ് കാമശ്ശേരി ജുമാമസ്ജിദ്), റഹ്മാൻ മധുരകുഴി (എഴുത്ത്കാരൻ).