കൊടിയത്തൂർ കാരാട്ട് ഭാഗം റോഡിൽ വെള്ളം കയറി ഒറ്റപെട്ട നിലയിൽ. എല്ലാ വർഷവും എത്തുന്ന വെള്ളപൊക്കവും മഴയും ഈ പ്രേദേശവാസികൾ ആവശ്യയാത്രകൾക്ക് പോലും വലിയ പ്രയാസത്തിലാണ്.👆
കൊടിയത്തൂർ: കാലവർഷം ശക്തമായതോടെ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും വ്യാപക നാശനഷ്ടവും ഉണ്ടായി. കൊടിയത്തൂർ കാരക്കുറ്റി, കാരാട്ടുമുറി തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു.
കൊടിയത്തൂർ - കാരാട്ട് റോഡ്, പാലോട്ടുപറമ്പ് - ആന്യംപാടം വെസ്റ്റ് കൊടിയത്തൂർ റോഡ്, ചെറുവാടി - പൊറ്റമ്മൽ മുള്ളറോഡ് എന്നിവിടങ്ങളിൽ വെള്ളം കയറി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. ചെറുവാടി താഴെമുറി അംഗൻവാടിയിലും വെള്ളം കയറി. നിരവധി വീടുകൾ വെള്ളം ചുറ്റപ്പെട്ട നിലയിലാണ്.
വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കവിത , വൈസ് പ്രസിഡന്റ് സുജ ടോം എന്നിവരുടെ നേതൃത്വത്തിൽ വാർഡ് മെമ്പർമാരായ കെ.വി. നിയാസ്, എസ്.എ. നാസർ, ടി.പി. ഷറഫുദീൻ, പ്രേമ കോമ്മൽ, സുഹാസ് എന്നിവർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും അടിയന്തര നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു.
Tags:
KODIYATHUR