Trending

ജില്ലാ ഫെൻസിങ് ചാമ്പ്യൻഷിപ്പ്: എളേറ്റിൽ എം.ജെ ഹയർ സെക്കന്ററി സ്കൂളിന് ഇരട്ട കിരീടം.

ഹിമായത്തുൽ ഇസ്‌ലാം ഹയർ സെക്കന്ററി സ്കൂളിൽ നടന്ന മാക് ബിൽഡേഴ്‌സ് ട്രോഫി ജില്ലാ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ എളേറ്റിൽ എം. ജെ ഹയർ സെക്കന്ററി സ്കൂൾ ജേതാക്കളായി. ഹിമായത്തുൽ ഇസ്‌ലാം എച്ച്. എസ്. എസ് രണ്ടാം സ്ഥാനം നേടി. ചേന്ദമംഗല്ലൂർ ഹയർ സെക്കന്ററി സ്കൂളിനാണ് മൂന്നാം സ്ഥാനം. മുൻ ജില്ലാ ഫെൻസിങ് അസോസിയേഷൻ പ്രസിഡന്റ്‌ കെ. പി. യു അലി ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. ഏ. എം നൂറുദ്ധീൻ മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. പി. ഷഫീഖ്, സി. ടി ഇൽയാസ്, പി. പി ബഫീർ, സി. കെ ഗുലാബ് ഖാൻ, വി. ഡസ്‌നി, പി. അപർണ, ഖൈസ് റഹ്മാൻ എന്നിവർ സംസാരിച്ചു. 

ഫോട്ടോ ക്യാപ്ഷൻ : ഹിമായത്തുൽ ഇസ്‌ലാം എച്ച്. എസ്. എസിൽ നടന്ന ജില്ലാ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ ഇരട്ടക്കിരീടം നേടിയ എളേറ്റിൽ എം. ജെ ഹയർ സെക്കന്ററി സ്കൂൾ ടീമിന് കെ. പി. യു അലി ട്രോഫി സമ്മാനിക്കുന്നു.
Previous Post Next Post
Italian Trulli
Italian Trulli