Trending

ഗോതമ്പറോഡ് ഹെവൻസ് പ്രീ സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം.

ഗോതമ്പറോഡ്: ഹെവൻസ് പ്രീ സ്കൂളിൽ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ സി.പി. സക്കീർ ഹുസൈൻ (ഖത്തർ) ദേശീയപതാക ഉയർത്തി. ഹെവൻസ് പ്രിൻസിപ്പൽ ഹസീന തൃക്കളയൂർ അധ്യക്ഷത വഹിച്ചു.

സ്വാതന്ത്ര്യദിനത്തിന്റെ സന്ദേശം പകരുന്ന വിവിധ കലാപരിപാടികൾ, മാർച്ച് പാസ്റ്റ് എന്നിവ കുട്ടികളുടെ നേതൃത്വത്തിൽ നടന്നു. ആഘോഷത്തിന്റെ ഭാഗമായി പായസവിതരണവും സംഘടിപ്പിച്ചു.
ദേശീയതയുടെയും ദേശസ്നേഹത്തിന്റെയും സന്ദേശം കുട്ടികളിൽ വളർത്തുന്നതിനും സ്വാതന്ത്ര്യത്തിന്റെ മൂല്യം മനസ്സിലാക്കുന്നതിനും ആഘോഷ പരിപാടികൾ സഹായകമായി.

അഡ്മിനിസ്ട്രേറ്റർ സാലിം ജീറോഡ്, ബാവ പവർവേൾഡ്, ഇർഷാദ് ടി, കെ.ജി ഷാഹിന, ഹസീന മാവായി, റഹീന, ഷംനത്ത്, ഷമീമ എന്നിവർ പങ്കെടുത്തു. 

ഫോട്ടോ: ഹെവൻസ് ജീറോഡ് സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ സി.പി സക്കീർ ഹുസൈൻ (ഖത്തർ) ദേശീയപതാക ഉയർത്തുന്നു.
Previous Post Next Post
Italian Trulli
Italian Trulli