കൊടിയത്തൂർ: നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ എസ്.പി റാനിയയെ വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റ് ആദരിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് റഫീഖ് മാളിക ഉപഹാരവും ക്യാഷ് അവാർഡും നൽകി. യൂണിറ്റ് പ്രസിഡണ്ട് ശരീഫ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു.
ടി.കെ ഹനീഫ, എംപി ഉബൈദ്, സി.പി മുഹമ്മദ്, നിസാർ കൊളായി, പി.പി ഫൈസൽ, ജാഫർ പൂളക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
Tags:
KODIYATHUR