Trending

നടുക്കണ്ടി സലാം മാസ്റ്റർ (78).

വേർപാട്
14-07-2026, ചൊവ്വ

മുക്കം: പ്രമുഖ സാമൂഹിക പ്രവർത്തകനും റിട്ടയേർഡ് അധ്യാപകനുമായ കാരശ്ശേരി സലാം നടുക്കണ്ടി (78) നിര്യാതനായി. 

മയ്യിത്ത് നമസ്കാരം ഇന്ന് (14-07-2026-ചൊവ്വ) വൈകുന്നേരം 05:30-ന് കാരശ്ശേരി ജുമാമസ്ജിദിൽ.

പിതാവ്: പരേതരായ എൻ.സി മുഹമ്മദ് ഹാജി.

മാതാവ്: ആയിഷക്കുട്ടി ഹജ്ജുമ്മ.

മുക്കം മുസ്ലീം ഓർഫനേജ് സ്കൂൾ, മുട്ടിൽ ഓർഫനേജ് സ്കൂൾ, ചേന്ദമംഗലൂർ യു പി സ്കൂൾ, മാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. 

ഗുരുശ്രേഷ്ഠ അവാർഡ് ജേതാവാണ്. മുക്കം വികസന സമിതി കൺവീനർ, കേരള ഗവൺമെന്റ് ടീച്ചേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി, കെ.എസ്.എസ്.പി.യു പഞ്ചായത്ത് കമ്മിറ്റി അംഗം, ഇരുവഴഞ്ഞി സംരക്ഷണ സമിതി ചെയർമാൻ, മുക്കം പ്രസ് ഫോറം അംഗം, വികാസ് കറുത്തപറമ്പ് പ്രസിഡണ്ട്, കാരശ്ശേരി യു.പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. 

ഭാര്യ: സക്കീന ചേന്ദമംഗലൂർ. 

മക്കൾ: ഡോ. സാഗർ സലാം (ഭംഗി ദന്താശുപത്രി എടവണ്ണപ്പാറ), സാമിർ സലാം, ആയിഷ കുട്ടി (ഖത്തർ).

മരുമക്കൾ: ഷമീർ മേത്തലയിൽ (ഖത്തർ), ഫാസിന (നടുവണ്ണൂർ), 
അമൽ (നിലമ്പൂർ).

സഹോദരങ്ങൾ: എം.എൻ കാരശ്ശേരി, നടുക്കണ്ടി അബൂബക്കർ, 
ഉമ്മയ്യക്കുട്ടി (പന്നിക്കോട്).
Previous Post Next Post
Italian Trulli
Italian Trulli