മുക്കം: സൗഹൃദത്തിന് പുതിയ ഭാഷ്യം രചിച്ചു കടന്നുപോയ അപൂർവ വ്യക്തിത്വം, പരിസ്ഥിതി, സാംസ്‌കാരിക പ്രവർത്തകൻ നടുക്കണ്ടി സലാമാഷുടെയും നാടിന്റെ ആരോഗ്യ രംഗത്ത് സജീവമായി ഇടപ്പെട്ട ജി.വി അബ്ദുറഹിമാൻ സാഹിബിന്റെയും ഓർമ്മകൾ പങ്കു വെച്ച് സൗഹൃദ് വലയം.
കൂട്ടം സാംസ്‌കാരിക വേദി കക്കാട് അങ്ങാടിയിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ കെ.പി.ആർ സ്മാരക വായന ശാല പ്രസിഡന്റ് മഞ്ചറ അഹമ്മദ് കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു.
പി.കെ.സി മുഹമ്മദ് കാരശ്ശേരി, ജി.അബൂബക്കർ, പി സാദിഖലി, ജി ഉസ്മാൻ നിസാമി, കുന്നത്ത അബ്ദുമാസ്റ്റർ, ടി അഹമ്മദ് മാസ്റ്റർ, സലീം വലിയപറമ്പ്, കെ.സി അബ്ദുസമദ്, ടി ഉമ്മർ, ജി മുജീബ് റഹ്മാൻ, കെ.പി അബ്ദുറഹിമാൻ, കെ ലുഖുമാനുൽ ഹക്കീം, കെ.പി ഷാഹുൽ ഹമീദ്, ടി ജാസിം, ടി റിയാസ് സംസാരിച്ചു.