വേർപാട്
28-07-2026, ചൊവ്വ
മുക്കം: ചേന്ദമംഗല്ലൂർ കുന്നുമത്തൊടി ഒ. അഹമ്മദ് കുട്ടി (90) നിര്യാതനായി.
മയ്യിത്ത് നമസ്കാരം നാളെ (ബുധൻ) രാവിലെ 9 മണിക്ക് ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമഅത്ത് പള്ളിയിൽ.
ഖത്തറിൽ (കാഫ്കോ)
ദീർഘകാലം പ്രവാസിയായിരുന്നു.
ഭാര്യ: ആമിന.
മക്കൾ: ഒ. ഉമറുൽ ഫാറൂഖ് (മാധ്യമം മുൻ സീനിയർ ന്യൂസ് എഡിറ്റർ), തൗഫീഖ് (ഖത്തർ), മാലിഖ് (യു.എ.ഇ ) ശഫീഖ്.
മരുമക്കൾ: ശാഹിദ (ബേപ്പൂർ), തനുജ (കൊയിലാണ്ടി), ബുഷ്‌റ (കുന്ദമംഗലം), സജിത (ചെറുവണ്ണൂർ).
സഹോദരങ്ങൾ: മാധ്യമം മീഡിയവൺ ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുറഹ്‌മാൻ, കോളമിസ്റ്റ് ഒ അബ്ദുല്ല, ഒ. മറിയം, ഒ. ആസ്യ, പരേതരായ ഒ. മുഹമ്മദ് വല്ല്യോനാക്ക, ഒ. അലി, ഒ. അബൂബക്കർ.