വേർപാട്
13-07-2026, തിങ്കൾ
താമരശ്ശേരി: കൂടത്തായിയിൽ സൂപ്പർ മാർക്കറ്റ് നടത്തുന്ന കൂടത്തായി കാക്കാട്ടുപൊയിൽ കോയകുട്ടി (കുഞ്ഞാൻ - 69) നിര്യാതനായി.
ഭാര്യ: സുബൈദ.
മക്കൾ: ജംശീന, ഡോ. റസിന, ഷഹാന, മുബഷിർ.
മരുമക്കൾ: റഷിദ് (ഈങ്ങാപ്പുഴ), ഫാരിസ് റഹ്മാൻ (മാവൂർ), ഫൈജാസ് (ഏകരൂൽ).
കഴിഞ്ഞ ബുധനാഴ്ച കൂടത്തായി തൃക്കരിമണ്ണ ക്ഷേത്രത്തിലേക്കുള്ള റോഡിൽ ഉണ്ടായ സ്കൂട്ടർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.