Trending

യുനാനി തെറാപ്പിസ്റ്റ് അസോസിയേഷൻ (UTA) കേരള സംസ്ഥാന കമ്മിറ്റി നിലവിൽ വന്നു; യുനാനി ചികിത്സ ജനകീയമാക്കാൻ വിപുലമായ പദ്ധതികൾ.

കോഴിക്കോട്: കേരളത്തിലെ യുനാനി തെറാപ്പിസ്റ്റുകളുടെ കൂട്ടായ്മയായ യുനാനി തെറാപ്പിസ്റ്റ് അസോസിയേഷൻ (UTA) സംസ്ഥാന കമ്മിറ്റി നിലവിൽ വന്നു. മുഹമ്മദ് നിയാസ് (കോഴിക്കോട്) പ്രസിഡന്റായും, സുഫിയാൻ സൗരി കെ.കെ (മലപ്പുറം) സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

മറ്റ് ഭാരവാഹികൾ:
വൈസ് പ്രസിഡന്റുമാർ: അരുൺ ഘോഷ് (തൃശ്ശൂർ), ഷിദിന ദിലീപ് പി. (കോഴിക്കോട്).

ജോയിന്റ് സെക്രട്ടറിമാർ: അഖില എ.പി (പാലക്കാട്), അഫീലുദ്ദീൻ എം.എസ് (കാസർഗോഡ്).

ഫിനാൻസ് സെക്രട്ടറി: അദ്ഹം എ.പി (കോഴിക്കോട്) എന്നിവരെയും തിരഞ്ഞെടുത്തു.

കേരളത്തിലെ മുഴുവൻ ജനങ്ങളിലേക്കും യുനാനി ചികിത്സാരീതി എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അസോസിയേഷൻ രൂപീകരിച്ചിട്ടുള്ളതെന്ന് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.
സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും പഞ്ചായത്തുകളിലും സർക്കാർ യുനാനി ഡിസ്പൻസറികളും തെറാപ്പി യൂണിറ്റുകളും ആരംഭിക്കുന്നതിനുള്ള ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് അസോസിയേഷന്റെ തീരുമാനം. നിലവിലുള്ള യുനാനി ഡിസ്പൻസറികളെ ജില്ലാ ആശുപത്രികളുടെ നിലവാരത്തിലേക്ക് ഉയർത്തണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

യുനാനി തെറാപ്പിസ്റ്റുകളുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി മിനിമം വേതനം നടപ്പിലാക്കുക, സർക്കാർ ഡിസ്പൻസറികളിലെ യുനാനി തെറാപ്പിസ്റ്റ് തസ്തികകളിലേക്ക് പി.എസ്.സി വഴി നിയമനം നടത്തുക തുടങ്ങിയ പ്രധാന ആവശ്യങ്ങളും ഉന്നയിച്ച് സർക്കാരിനെ സമീപിക്കാനും അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്.
Previous Post Next Post
Italian Trulli
Italian Trulli