കൊടിയത്തൂർ: 'ലഹരിയില്ലാ കുടുംബം സുരക്ഷിത സമൂഹം' എന്ന സന്ദേശമുയർത്തി കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വളണ്ടിയർമാർ അവരവരുടെ വീടുകളിൽ കുടുംബാംഗങ്ങൾക്കൊപ്പം ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.
ലഹരിക്കെതിരായ ബോധവൽക്കരണം കുടുംബങ്ങളിൽ നിന്ന് ആരംഭിക്കണമെന്ന സന്ദേശം ഉയർത്തിക്കാട്ടിയ പരിപാടിയിൽ സ്കൂളിലെ അൻപത് വളണ്ടിയർമാരും കുടുംബാംഗങ്ങളും പങ്കാളികളായി.
ഫോട്ടോ: രണ്ടാം വർഷ വളണ്ടിയർ ഹാഫിയ ജമാൽ കുടുംബാംഗങ്ങൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുന്നു.
Tags:
EDUCATION