Trending

പരിസ്ഥിതി ദിനാചരണം മഴക്കാലപൂർവ്വ ശുചിത്വ ബോധവത്ക്കരണ സൈക്കിൾ റാലിയും സംഘടിപ്പിച്ചു.

കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ എ.യു.പി സ്‌കൂളിൽ ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി വൃക്ഷത്തൈ നടീൽ, പരിസ്ഥിതി സംരക്ഷണ പോസ്റ്റർ നിർമ്മാണം, പ്രശ്‌നോത്തരി മത്സരം, കളറിംഗ് മത്സരം, പരിസ്ഥിതി ദിന പ്രതിജ്ഞ, മഴക്കാലപൂർവ്വ ശുചിത്വ ബോധവത്ക്കരണ സൈക്കിൾ റാലി എന്നിവ സംഘടിപ്പിച്ചു. സ്ക്രീൻ ടു ഗ്രീൻ പദ്ധതി യുടെ ഭാഗമായി വൃക്ഷ ത്തൈകൾ കൈമാറി.
പരിപാടി ഗ്രാമ പഞ്ചായത്ത് മെമ്പർ എം.പി ജുമൈല ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡൻ്റ് സി.ടി കുഞ്ഞോയി അധ്യക്ഷതവഹിച്ചു. ഹെഡ്മാസ്റ്റർ സി.കെ അഹമ്മദ് ബഷീർ, പി.സി മുജീബ് റഹിമാൻ, ടി ബേനസീറ, മജീദ് മാസ്റ്റർ, പി.ടി അബ്ദുസലിം, ശബാന എ.എം, സക്കരിയ കെ.കെ, ഹസീന വി, അബ്‌ദുൽ നസീർ എം, ഷറീന ഇ, ഫാത്തിമ റനീത്ത് എന്നിവർ സംസാരിച്ചു.

ശാസ്‌ത്ര ക്ലബ് അംഗങ്ങൾ പരിസരത്തെ വീടുകളിൽ മഴക്കാല രോഗങ്ങളെ കുറിച്ചുള്ള നോട്ടീസ് നൽകി.
Previous Post Next Post
Italian Trulli
Italian Trulli