Trending

ഉന്നത വിജയികളെ ആദരിച്ചു.

കൊടിയത്തൂർ: 2025 - 26 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടുകയും എൽ.എസ്.എസ്, യു.എസ്.എസ് വിജയിക്കുയും ചെയ്ത് കൊടിയത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരുടെ മക്കളെ ബാങ്ക് റിക്രിയേഷന്‍ ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ ആദരിച്ചു. 

റിക്രിയേഷന്‍ ക്ലബ്ബ് സെക്രട്ടറി അനസ് താളത്തിൽ അധ്യക്ഷനായ ചടങ്ങില്‍വെച്ച് ബാങ്ക് പ്രസിഡണ്ട് സന്തോഷ് സെബാസ്റ്റ്യന്‍ ഉദ്ഘാടനവും മൊമന്‍റോ വിതരണവും നടത്തി. ബാങ്ക് ഡയറക്ടർ നൂർജഹാൻ ബാങ്ക് സെക്രട്ടറി സി. ഹരീഷ്, സ്റ്റാഫ് സെക്രട്ടറി വികാസ്, അരുൺ തുടങ്ങിയവർ സംസാരിച്ചു.
റിക്രിയേഷന്‍ ക്ലബ്ബ് പ്രസിഡന്റ് കെ ടി അബ്ദുൽ ഗഫൂർ സ്വാഗതവും സൽമാബി കെ ടി നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli