Trending

ഓപ്പറേഷൻ തൂഫാൻ: അതിഥി തൊഴിലാളികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണം നൽകി എൻഎസ്എസ് വളണ്ടിയർമാർ.

അതിഥി തൊഴിലാളികളിലേക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുമായി എൻ എസ് എസ് വളണ്ടിയർമാർ.
കൊടിയത്തൂർ: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് അതിഥി തൊഴിലാളികൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ 'കുടുംബമാണ് ലഹരി' എന്ന പ്രമേയത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

താമരശ്ശേരി ഡിവൈഎസ്പി വിനോദ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് എസ്.എ നാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ പി.ടി ഇസ്‌മായിൽ, അബ്ദുള്ള ചെറുവാടി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ.ടി സലീം, എം.എ അബ്ദുസ്സലാം, സമദ് കണ്ണാട്ടിൽ, ഇർഷാദ് ഖാൻ, സി.പി സഹിർ, ഫഹദ് ചെറുവാടി എന്നിവർ സംസാരിച്ചു.

സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ജനകീയ പ്രതിരോധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ വളണ്ടിയർമാർ അതിഥി തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ ചെന്ന് അവരുമായി സംവദിക്കുകയും ലഹരി ഉപയോഗം വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും ആരോഗ്യത്തെയും സുരക്ഷയെയും എങ്ങനെ ബാധിക്കുന്നുവെന്നത് വിശദീകരിക്കുകയും ചെയ്തു.

കൊടിയത്തൂരും പരിസര പ്രദേശങ്ങളിലും വിവിധ തൊഴിലുകൾ ചെയ്ത് താമസിക്കുന്ന അതിഥി തൊഴിലാളികൾക്ക് ഹിന്ദി ഭാഷയിൽ തയ്യാറാക്കിയ ബോധവൽക്കരണ ലഘുലേഖകൾ വിതരണം ചെയ്യുകയും ലഹരിമുക്ത ജീവിതത്തിന്റെ പ്രാധാന്യം സംബന്ധിച്ച് സന്ദേശങ്ങൾ കൈമാറുകയും ചെയ്തു. 

ലഹരിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി വിവിധ വിഭാഗങ്ങളെ ഉൾപ്പെടുത്തി ബോധവൽക്കരണ പ്രവർത്തനങ്ങൾക്കൊപ്പം പുനരധിവാസ പ്രവർത്തനങ്ങളും തുടരുമെന്ന് സംഘാടകർ അറിയിച്ചു.

ഫോട്ടോ: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് അതിഥി തൊഴിലാളികൾക്കിടയിൽ സംഘടിപ്പിച്ച കുടുംബമാണ് ലഹരി ബോധവൽക്കരണ പരിപാടി താമരശ്ശേരി ഡിവൈഎസ്പി വിനോദ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.
Previous Post Next Post
Italian Trulli
Italian Trulli