Trending

ലഹരി മാഫിയക്കെതിരെ ആത്മീയ ബോധവത്ക്കരണം വേണം: എം.എ റസാക്ക് മാസ്റ്റർ എംഎൽഎ.

കൂളിമാട്: പുതു തലമുറയെ കെണിയിലകപ്പെടുത്തുന്ന ലഹരി മാഫിയക്കെതിരെ ആത്മീയ ബോധവത്ക്കരണം വേണമെന്നും ഇതിന് പള്ളികളും മദ്റസകളും ഉപയോഗപ്പെടുത്തണമെന്നും എം.എ റസാക്ക് മാസ്റ്റർ എംഎൽഎ പറഞ്ഞു. വെസ്റ്റ് പാഴൂർ പി എച്ച് ഇ.ഡി റൗളത്തുൽ ഉലും മദ്രസയിൽ സമ്പൂർണ്ണ സമസ്ത മിദാദ് സ്മാർട്ട് ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മഹല്ല് കമ്മിറ്റി സെക്രട്ടറി സി എ ശുക്കൂർ മാസ്റ്റർ അധ്യക്ഷനായി. പ്രസിഡണ്ട് വി.അബ്ദുൽ മജീദ്, ജില്ലാ എസ്.കെ.എം.എം.എ സെക്രട്ടറി കെ.പി കോയ ഹാജി, മുഹമ്മദ് റസീഖ് മന്നാനി, എൻ.എം ഹുസൈൻ, എം.പി സുരേന്ദ്രൻ, ടി. അബ്ദുറഹിമാൻ, ഇ.എം അഹമ്മദ് കുട്ടി, കെ മുഹമ്മദലി, ഹബീബ് ദാരിമി, ടി കന്തൻ മാസ്റ്റർ, എം നവാസ് സംസാരിച്ചു.

എസ്.എസ്.എൽ.സി, പ്ലസ്ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും കർഷകരെയും മറ്റും ചടങ്ങിൽ ആദരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli