കൊടിയത്തൂർ: വലിയ ഗർത്തങ്ങൾ രൂപപ്പെട്ട് ഗതാഗതം ദുഷ്‌കരമായ കോട്ടമ്മൽ - തെയ്യത്തുംകടവ് റോഡിലെ കോട്ടമ്മൽ കാരാട്ട് റോഡ് ജംഗ്ഷൻ, സിറാജുൽ ഇസ്‌ലാം മദ്രസ മുൻഭാഗം, എളമ്പിലാശ്ശേരി എന്നിവിടങ്ങളിൽ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ ശ്രമദാനം നടത്തി. വാർഡ് മെമ്പർ പ്രേമ ടീച്ചർ ഉദ്ഘാടനം ചെയ്തു.
ടി.കെ അബൂബക്കർ മാസ്റ്റർ, പി.വി അബ്ദുറഹിമാൻ, അബ്ദുല്ല മായത്തൊടിക, ജാഫർ മാസ്റ്റർ പി, റഫീഖ് കുറ്റിയോട്ട്, തസ്‌നീം എളമ്പിലാശ്ശേരി എന്നിവർ നേതൃത്വം നൽകി.
Tags:
KODIYATHUR