Trending

വരവർണ പ്രകാശനവും തൈനടീലും.

കൊടിയത്തൂർ: കൊടിയത്തൂർ സലഫി പ്രൈമറി സ്കൂളിൽ പരിസ്ഥിതി ദിനാചരണം വ്യതുമാതിരിയായി. വരവർണം എന്ന് പേരിട്ട് മുഴുവൻ കുട്ടികളും പരിസ്ഥിതി പ്രമേയമാക്കിയ വർണച്ചിത്രങ്ങളും മുദ്രാഗീതങ്ങളും തയ്യാറാക്കി. ഒപ്പം തന്നെ കാമ്പസിൽ ഫലവൃക്ഷങ്ങൾ നടീലും നടത്തി. 

പരിപാടികളുടെ ഉദ്‌ഘാടനം ഗ്രാമ പഞ്ചായത്ത് മെംബർ ടി.പി ഷറഫുദ്ദീൻ നിർവ്വഹിച്ചു. ഹെഡ് മാസ്റ്റർ കെ.വി അബ്ദുസലാം, തസ്ലീന ടീച്ചർ, ഷീന ടീച്ചർ രശ്മി ടീച്ചർ, ഹഫ്സത്ത്ടീച്ചർ, സജ്ന ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli