കൊടിയത്തൂർ: കൊടിയത്തൂർ പെയിൻ & പാലിയേറ്റീവ് അസോസിയേഷനിൽ ഇനി സൗജന്യമായി മൊബൈൽ ഫ്രീസറും ലഭ്യമാകും. ആഴ്ചയിൽ 7 ദിവസവും 24 മണിക്കൂറും സേവനം നൽകുന്നതിനൊപ്പം പാലിയേറ്റീവ് ക്ലിനിക്കിൽ രോഗികൾക്കാവശ്യമായ മരുന്ന്, ആശുപത്രി ഉപകരണങ്ങൾ, ഡയാലിസിസ് കിറ്റ്, ഫിസിയോ തെറാപ്പി, കൗൺസലിംഗ്, ഭിന്നശേഷി കുട്ടികൾക്ക് ഡേ കെയർ, ഭക്ഷ്യ കിറ്റ്, പഠന സഹായം, ആരോഗ്യ ബോധവൽക്കരണം തുടങ്ങി വിവിധങ്ങളായ പ്രവർത്തനവും കഴിഞ്ഞ 18 വർഷമായി നൽകി വരുന്നുണ്ട്.
തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ സി.കെ കാസിം മൊബൈൽ ഫ്രീസർ ഉദ്ഘാടനം ചെയ്തു. എം അബ്ദുറഹ്മാൻ അധ്യക്ഷതവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി കവിത മുഖ്യ പ്രഭാഷണം നടത്തി.
ജില്ല പഞ്ചായത്തംഗം പി.ജി മുഹമ്മദ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ അഹമ്മദ് കുട്ടി പൂളക്കലൊടി, ആയിഷ ചേലപ്പുറത്ത്, എം.പി ജുമൈല, എസ്.എ നാസർ, കസ്‌ന ഹമീദ്, കെ.സി യൂസുഫ് എന്നിവരും എം.എ അബ്ദുസ്സലാം, നിസാർ കൊളായി, പാലിയേറ്റീവ് ഗൾഫ് ചാപ്റ്റർ പ്രതിനിധികളായ ഇ.എ നാസർ (ഖത്തർ), ബഷീർ കാവിൽ, എം നസ്‌റുല്ല (യു എ ഇ), ഷമീർ എൻ.കെ, ഉമ്മർ കെ (റിയാദ്), ബഷീർ പുതിയോട്ടിൽ, കെ.പി അബ്ദുറഹ്മാൻ, ടി.ടി അബ്ദുറഹ്മാൻ, പി അക്ബർ, എം.ടി അബ്ദു, നാസർ പി.എം, സമദ് കണ്ണാട്ടിൻ, ഫസൽ കൊടിയത്തുൽ, സുഹറ വെള്ളങ്ങോട്ട്, എ.എം ബഷീർ തുടങ്ങിയവർ സംസാരിച്ചു.
Tags:
HEALTH