Trending

ഐ സമീല്‍ (49).

മലപ്പുറം: മാധ്യമപ്രവര്‍ത്തകനും ചരിത്ര ഗവേഷകനുമായ ഐ സമീല്‍ അന്തരിച്ചു. 49 വയസായിരുന്നു. തായ്ലാന്‍ഡില്‍ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ടൂറിസ്റ്റ് വര്‍ക്കുമായി ബന്ധപ്പെട്ട് പോയതായിരുന്നു. മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 

നാലാം തിയതിയാണ് സമീല്‍ ടൂര്‍ മാനേജരായി തായ്ലാന്‍ഡില്‍ എത്തുന്നത്. ഇന്ന് രാവിലെ പുറത്ത് പോകാന്‍ തയ്യാറെടുക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

മാധ്യമം ദിനപത്രത്തില്‍ മാധ്യമപ്രവര്‍ത്തകനായി മലപ്പുറത്തും കോഴിക്കോട് ഡെസ്‌കിലും ജോലി ചെയ്തിട്ടുണ്ട്. നാടക പ്രവര്‍ത്തകനും സിനിമാ സാംസ്‌കാരിക നിരൂപകനുമായിരുന്നു. പത്രപ്രവര്‍ത്തക യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. 

മലബാര്‍ സമര ചരിത്രത്തില്‍ അറിയാപ്പെടാതിരുന്ന നിരവധി സംഭവങ്ങള്‍ അദ്ദേഹം തന്റെ ഗവേഷണത്തിലൂടെ പുറത്തു കൊണ്ടു വന്നിട്ടുണ്ട്. നിലവില്‍ വിവിധ രാജ്യങ്ങളിലേക്ക് സഞ്ചാരികളുമായി പോകുന്ന ടൂര്‍ മാനേജരായി പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്ദേഹം.
Previous Post Next Post
Italian Trulli
Italian Trulli