Trending

ക്ഷേമ പെൻഷൻ വിതരണം വൈകിപ്പിച്ച കൊടിയത്തൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ നടപടിയിൽ ഗ്രാമ പഞ്ചായത്ത് ജന പ്രതിനിധികൾ പ്രതിഷേധ സംഗമം നടത്തി.

കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്തിൽ വിതരണം ചെയ്യേണ്ടേ ക്ഷേമ പെൻഷനുകൾ വൈകിപ്പിച്ച സി.പി.എം അധീനതയിലുള്ള കൊടിയത്തൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ ജനഹിതമായ നടപടിയി പ്രതിഷേധിച്ച് ജനപ്രതിനിധികൾ ചുള്ളിക്കാപ്പറമ്പിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

നേരിട് അകൗണ്ടുകളിൽ പണം എത്തുന്നവർ പെൻഷൻ ലഭിക്കുകയും മറ്റു എല്ലായിടങ്ങളിലും സഹകണ ബാങ്കുകൾ വഴി പെരുന്നാളിന് മുമ്പ് തന്നെ പെൻഷൻ വിതരണം നടത്തിയപ്പോൾ കൊടിയത്തൂർ പഞ്ചായത്തിൽ വിതരണം ആരംഭിക്കാതിരുകയും ബാങ്ക് ജീവനക്കാർ തന്നെ സർക്കാറിനെ കുറ്റപ്പെടുത്തി സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ഇടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ കൊടിയത്തൂർ സർവ്വീസ് സഹകരണ ബാങ്കിൽ എത്തി ജീവനക്കാരുമായി ചർച്ച നടത്തിപ്പോൾ പെരുന്നാളിന് രണ്ട് ദിവസം മുമ്പ് പെൻഷൻ വിതരണത്തിന് പൂർണമായ ലിസ്റ്റ് ഉൾപ്പെടെ ലഭിച്ചിട്ടുണ്ടെന്നും പല കാരണങ്ങളാൽ വിതരണം ചെയ്യാൻ സാധിച്ചില്ല എന്നും വിതരണം ഇപ്പോൾ തന്നെ ആരംഭിക്കും എന്നതായിരുന്നു മറുപടി.
ഇത്തരത്തിൽ പെരുന്നാൾ ആഘോഷ വേളയിൽ പോലും രാഷ്ട്രീയ ലാഭത്തിന്ന് ജനങ്ങളുടെ ക്ഷേമ പെൻഷൻ വൈകിപ്പിച്ച കൊടിയത്തൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ നടപടിയിൽ പ്രതിഷേധിച്ച് യു .ഡി.എഫ് ജന പ്രതിനിധികൾ പ്രതിഷേധ സംഗമം നടത്തി

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. കവിത ടീച്ചർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുജാ ടോം അദ്ധ്യക്ഷയായി. സി.ജെ ആന്റണി എൻ.കെ. അഷ്റഫ് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.വി നിയാസ്, എസ് എ നാസർ, അഹമ്മദ് കുട്ടി പി, ടി.പി ഷറഫുദ്ദീൻ, കസ് ന ഹമീദ്, ആയിശ ചേലപ്പുറത്ത്, മുഹമ്മദ്‌ യൂസഫ് , ഷീജ ടീച്ചർ, ഹസീന പുതിയോട്ടിൽ, പ്രേമ ടീച്ചർ മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, മുഹമ്മദ് മാസ്റ്റർ, സി.കെ നജീബ് മജീദ് രിഹ്ല, മോയിൻ ബാപ്പു, ഹമീദ് തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post
Italian Trulli
Italian Trulli