Trending

സെൻ്റിനറി കണക്ട് സമാപിച്ചു.

കൊടിയത്തൂർ: സമസ്ത സെൻ്റിനറി ആഘോഷങ്ങളുടെ ഭാഗമായി സർക്കിൾ തലത്തിൽ മുസ്ലിം ജമാഅത്തിൻ്റെ കീഴിൽ സംഘടിപ്പിക്കുന്ന സെൻ്റിനറി കണക്ട് കൊടിയത്തൂർ സർക്കിളിൽ സമാപിച്ചു.
എസ്.ജെ.എം കൊടിയത്തൂർ റൈഞ്ച് പ്രസിഡണ്ട് എ.കെ അബ്ദുനാസർ സഖാഫി പ്രാർത്ഥന നിർവ്വഹിച്ചു. 
സർക്കിൾ പ്രസിഡണ്ട് സി അബ്ദു സ്വമദിൻ്റെ അധ്യക്ഷതയിൽ എസ് വൈ എസ് ജില്ലാ സെക്രട്ടറി അബ്ദുൽ മജീദ് പൂത്തൊടി ഉദ്ഘാടനം ചെയ്തു.

സമസ്ത കോഴിക്കോട്
ജില്ലാ സെക്രട്ടറി ശുക്കൂർ സഖാഫി വെണ്ണക്കോട് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി കെ.എ നാസർ മാസ്റ്റർ പദ്ധതി പഠനം നടത്തി. 

മുനീർ സഖാഫി, ശിബിൽ കാരക്കുറ്റി, നബ്ഹാൻ സഅദി, കാദർ ഹാജി സംബന്ധിച്ചു. സെക്രട്ടറി എൻ.കെ കമ്മുണ്ണി ഹാജി സ്വാഗതവും റഹീം കുന്നത്ത് നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli