Trending

പരാജയമില്ലാത്ത ചെറുവാടി സ്കൂൾ.

ചെറുവാടി: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ ഏക ഗവ. ഹയർ സെക്കണ്ടറി സ്‌കൂളായ ചെറുവാടിയിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ പതിവുപോലെ നൂറു ശതമാനം വിജയം ഈ വർഷവും നേടി.

ഒരു വർഷവും ഈ വിദ്യാലയത്തിൽ ഒരു കുട്ടി പോലും പരാജയപ്പെടാറില്ല എന്നതിൻ്റെ പിറകിൽ ചിട്ടയായ പഠനവും ഓരോ കുട്ടിൾക്കും വ്യക്തി ഗത ശ്രദ്ധ നൽകൽ, അധ്യാപകരുടെ വൈദഗ്ധ്യം, അച്ചടക്കം, പിടിഎയുടെ ശക്തമായ പിന്തുണ എന്നിവ കൊണ്ടാണ്
ഈ വർഷവും നൂറുമേനി വിജയം നേടാൻ കഴിഞ്ഞതെന്ന് ഹെഡ്മിസ്ട്രസ് നിഷ ടീച്ചർ പറഞ്ഞു.

81 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 15 പേർ എല്ലാ വിഷയങ്ങൾക്കും എപ്ലസ് കരസ്തമാക്കി.

അതുല്യ വിജയം കരസ്ഥമാക്കിയ മുഴുവൻ കുട്ടികളെയും അധ്യാപകരും പിടിഎയും എസ് എം സി യും അനുമോദിച്ചു. മികച്ച വിജയം നേടിയ ചെറുവാടി ഗവ: ഹയർ സെക്കൻ്ററി സ്‌കൂളിനെ ആദരിച്ചു കൊണ്ട് ഹെഡ്മിസ്ട്രസ് നിഷ ടീച്ചറെ പഞ്ചായത്ത് പ്രസിഡൻ്റ് കവിത പൊന്നാട അണിയിച്ചു.
വാർഡ് മെമ്പറും മറ്റ് ജനപ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.
Previous Post Next Post
Italian Trulli
Italian Trulli