Trending

മാനവ വിശുദ്ധിയുടെയും സൗഹൃദത്തിന്റെയും കാവലാളുവുക.

മുക്കം: മാനവ ഐക്യത്തിന്റെയും വിശുദ്ധിയുടെയും കാവലാളാവുക മുജാഹിദ് സമ്മേളനം പ്രചരണ യോഗം ആഹ്വാനം ചെയ്തു. 'വിശ്വാസ വിശുദ്ധി സമൂഹ നന്മക്ക്' എന്ന പ്രമേയത്തെ അധികരിച്ച് മുക്കത്ത് വെച്ച് നടക്കുന്ന മണ്ഡലം പ്രചരണയോഗം റാഫി പേരാമ്പ്ര ഉദ്ഘാടനം ചെയ്തു.

എരഞ്ഞിമാവ് അങ്ങാടിയിൽ നടന്ന യോഗത്തിൽ പി.എ ആസാദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ടി.കെ ജാഫർ, വി.പി നൗഷാദ്, റഫീഖ് ബാബു, പി.ടി സുൽഫിക്കർ സുല്ലമി, പി ബഷീർ മദനി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli