വേർപാട്
08-05-2026, വെള്ളി
വെസ്റ്റ് കൊടിയത്തൂർ: പുറമണ്ണിൽ അബ്ദുറഹ്മാൻ മൗലവി (75) നിര്യാതനായി.
മയ്യിത്ത് നമസ്കാരം ഇന്ന് (വെള്ളി) രാവിലെ 10 മണിക്ക് വെസ്റ്റ് കൊടിയത്തൂർ കഴുത്തുട്ടിപുറായ ജുമാ മസ്ജിദിൽ.
ദീർഘ കാലം കൊടിയത്തൂർ അൽ മദ്രസ്സത്തുൽ ഇസ്ലാമിയ, മാവൂർ ഉൾപ്പെടെ വിവിധ പള്ളികളിലും മദ്രസ കളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: ഫാത്തിമ കഴുത്തൂറ്റിക്കൽ (പുന്നക്കൽ).
മക്കൾ: സാലാഹുദ്ധീൻ (സൗദി അറേബ്യ), അബുലൈസ് (എഞ്ചിനീയർ അനാർക്ക് ബിൽഡെഴ്സ്), ഷഹർ ബാൻ, നസീറ (സ്റ്റാഫ് നേഴ്സ് മെഡിക്കൽ കോളേജ്, കോഴിക്കോട്), നാദിയ.
മരുമക്കൾ: അക്ബർ (കുനിയിൽ), ഷാജഹാൻ മേലപറമ്പിൽ കുനിയിൽ (ജിദ്ദ), ജസീം കാഷീരി കുനിയിൽ (ഖത്തർ), ആദില ബാനു അക്കരപറമ്പിൽ (ഓമാനൂർ).
സഹോദരങ്ങൾ: ആയിഷ കുട്ടി (എടവണ്ണപാറ), ആമിന കുട്ടി (നെല്ലിക്കാപറമ്പ്) പരേതനായ കോയക്കുട്ടി ആനയാം കുന്ന് (സ്റ്റേറ്റ് ബാങ്ക്).