കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്തില്‍ യുവാവിന് സൂര്യാതപമേറ്റു. പന്നിക്കോട് കാരാളിപ്പറമ്പ് സ്വദേശി ആര്യംപറമ്പത്ത് അബ്ദുല്‍ ജലീലിനാണ് പൊള്ളലേറ്റത്. യുവാവിൻ്റെ രണ്ട് കൈകളിലും കാലുകളിലും ഗുരുതരമായി പൊള്ളലേറ്റു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം. വീട്ടില്‍ നിന്നും ചെറുവാടി ഭാഗത്തേക്ക് ബൈക്കില്‍ പോകുകയായിരുന്നു ജലീല്‍. ചെറുവാടി വയല്‍ ഭാഗത്തെത്തിയപ്പോള്‍ അനുഭവപ്പെട്ട കഠിനമായ ചൂടിലാണ് പൊള്ളലേറ്റത്. പൊള്ളലേറ്റ ഉടൻ തന്നെ ജലീലിനെ ചെറുവാടി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അദ്ദേഹം വിശ്രമത്തിലാണ്.
Tags:
kodiyathur