Trending

സ്നേഹഭവന ഫണ്ട്‌ ഏൽപ്പിക്കലും ഹജ്ജ് യാത്രയയപ്പും.

കൊടിയത്തൂർ: നെല്ലിക്കാപറമ്പ് മെക് സെവൻ (Mec7) യൂണിറ്റിന്റെ നേതൃത്വത്തിൽ ചൂരൽമല സ്നേഹഭവന ഫണ്ട്‌ കൈമാറ്റവും ഹജ്ജ് യാത്രയയപ്പും നടന്നു. ചൂരൽമലയിൽ മെക് സെവൻ നിർമിച്ചു നൽകുന്ന വീടിനായി നെല്ലിക്കാപറമ്പ് യൂണിറ്റ് സമാഹരിച്ച തുക യൂണിറ്റ് കോ കോർഡിനേറ്റർ ജി.എ റഷീദ് ഏരിയ കോ കോർഡിനേറ്റർ ബാവ പവർവേൾഡിന് കൈമാറി. 

ഈ വർഷം പരിശുദ്ധ ഹജ്ജ് കർമത്തിന് പോവുന്ന അംഗങ്ങൾക്ക്‌ ചടങ്ങിൽ യാത്രയയപ്പ് നൽകി. ടി അഹമ്മദ്‌ സലീമിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി യു.പി അബ്ദുൽ ഹമീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി.കെ ഷമീർ, റോയ് തോമസ്, എള്ളങ്ങൽ മുഹമ്മദ്‌, പി അബ്ദുറഹ്മാൻ, പി.സി മുഹമ്മദ്‌, മുഹമ്മദ്‌ സൽവ, എൻ.കെ അബ്ദുസലാം തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli