Trending

ഗ്ലോബൽ അറബിക് റീൽ മത്സരം: ജിഎച്ച്എസ്എസ് നീലേശ്വരം ഒന്നാം സ്ഥാനം.

പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി യു.പി വിദ്യാർത്ഥികളുടെ മികവ് ശ്രദ്ധേയമായി.

മുക്കം: ചേന്ദമംഗല്ലൂർ അലിഫ് അറബിക് ക്ലബ് സംഘടിപ്പിച്ച ഗ്ലോബൽ അറബിക് റീൽ മത്സരത്തിൽ ജിഎച്ച്എസ്എസ് നീലേശ്വരം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

സംസ്ഥാനത്തെ വിവിധ സ്കൂളുകൾ പങ്കെടുത്ത ഈ മത്സരം വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായി.

“അറിവ്” എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന മത്സരത്തിൽ, ജിഎച്ച്എസ്എസ് നീലേശ്വരം സ്കൂളിലെ യു.പി വിഭാഗത്തിലെ അറബിക് വിദ്യാർത്ഥികൾ സൃഷ്ടിപരമായ അവതരണത്തിലൂടെ ശ്രദ്ധ നേടി.

“അനുഭവങ്ങളിൽ നിന്നും ലഭിക്കുന്ന അറിവാണ് പുസ്തകങ്ങളിൽ നിന്നും ലഭിക്കുന്ന അറിവിനെക്കാൾ ആഴം” എന്ന ആശയം ഉൾപ്പെടുത്തി പരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തിൽ അവതരിപ്പിച്ച റീൽ വിധികർത്താക്കളെ ഏറെ ആകർഷിച്ചു.

മത്സരത്തിൽ എ.എംഎൽ.പി സ്കൂൾ കാരന്തൂർ രണ്ടാം സ്ഥാനവും, GFUP School മണ്ണാലംകുന്ന് മൂന്നാം സ്ഥാനവും നേടി.

പുരസ്കാരദാനം ചടങ്ങിൽ പ്രമുഖ സിനിമ സംവിധായകനും കഥാകൃത്തുമായ സിദ്ദീഖ് ചേന്ദ മംഗല്ലർ വിജയികൾക്ക് അവാർഡുകൾ വിതരണം ചെയ്തു.
Previous Post Next Post
Italian Trulli
Italian Trulli