Trending

മുക്കത്ത് വൻ ലഹരി വേട്ട: 500 ഗ്രാമിലേറെ എംഡിഎംഎ യുമായി യുവാവ്‌ പിടിയിൽ.

മുക്കം: മുക്കത്ത് 500 ഗ്രാമിലേറെ എംഡിഎംഎയുമായി യുവാവ് പിടിയിൽ. റൂറൽ എസ്‌ പി ടി ഫറാശിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് മുക്കം അഗസ്ത്യമുഴിയിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്.

മുക്കം പൂളപ്പൊയിൽ പുല്ലമ്പാടി പറമ്പിൽ മുഹമ്മദ് ഹനീഫയാണ് അറസ്റ്റിലായത്. മലയോര മേഖലയുൾപ്പെടെയുള്ള ഇടങ്ങളിൽ ലഹരിവിൽപ്പന നടത്തുകയെന്ന ലക്ഷ്യത്തിലെത്തിയ യുവാവിന്റെ ശ്രമമാണ് പോലീസിന്റെ സമർത്ഥമായ ഇടപെടലിൽ തകർന്നത്.

ഇയാൾ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ച് വൻതോതിൽ ലഹരി കേരളത്തിലേക്കെത്തിക്കുന്ന കണ്ണികളിൽ പ്രധാനിയാണെന്ന് പോലീസ് അറിയിച്ചു. പിടികൂടിയ പ്രതിയെ മുക്കം പോലീസ് സ്റ്റേഷനിൽ എത്തിച്ച് തുടരന്വേഷണമുൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.
Previous Post Next Post
Italian Trulli
Italian Trulli