Trending

റെസിഡന്റ്‌സ് അപ്പെക്സ് കൌൺസിൽ വനിതാ ദിനത്തിൽ സംവാദം സംഘടിപ്പിച്ചു.



കോഴിക്കോട്: അന്തർദേശീയ വനിതാ ദിനാചരണത്തോടനുബന്ധിച്ച് റെസിഡന്റ്‌സ് അപ്പെക്സ് കൌൺസിൽ ജില്ലാ വനിതാ കമ്മിറ്റി "അവനോ അവളോ" എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. സാഹിത്യകാരിയും മോട്ടിവേഷൻ സ്പീക്കറുമായ ഡോ ഇ പി ജ്യോതി ഉദ്ഘാടനം ചെയ്തു.

സംഗീതമേ ജീവിതം ഫൌണ്ടേഷൻ ഡയറക്ടർമാരായ അഡ്വ അസീസ്, അഡ്വ നീലിമ അസീസ് എന്നിവർ സംവാദത്തിന് നേതൃത്വം നൽകി. 

ജില്ലാ പ്രസിഡണ്ട് എൻ കെ ലീല അധ്യക്ഷത വഹിച്ചു. കോർവ ദേശീയ ജോയിന്റ് സെക്രട്ടറി എം.കെ ബീരാൻ, ജില്ലാ സെക്രട്ടറി എം പ്രേമലത, ജില്ലാ ജോയിന്റ് സെക്രട്ടറി നന്ദിനി ദേവി എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ: വനിതാ ദിനത്തിൽ റെസിഡന്റ്‌സ് അപ്പെക്സ് കൌൺസിൽ ജില്ലാ വനിതാ കമ്മിറ്റി നടത്തിയ സംവാദം ഡോ ഇ പി ജ്യോതി ഉദ്ഘാടനം ചെയ്യുന്നു.
Previous Post Next Post
Italian Trulli
Italian Trulli