Trending

സീതി സാഹിബ് ലൈബ്രറിക്ക് ഗ്രാമീണ ബാങ്കിന്റെ കൈത്താങ്ങ്.

കൊടിയത്തൂർ: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരത്തോടു കൂടി സൗത്ത് കൊടിയത്തൂരിൽ പ്രവർത്തിക്കുന്ന സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിക്ക് കൊടിയത്തൂർ ബ്രാഞ്ച് കേരള ഗ്രാമീണ ബാങ്കിന്റെ വക കൈത്താങ്ങ്. ഒരു ലക്ഷ്വറി കസേരയും 10 കസേരകളും ആണ് CSR ഫണ്ടിൽ ഉൾപ്പെടുത്തി ലൈബ്രറിക്ക് അനുവദിച്ചത്. 

ഗ്രാമീണ ബാങ്ക് മാനേജർ ആർ.വി രാജലക്ഷ്മിയിൽ നിന്നും കൾച്ചറൽ സെന്റർ മുഖ്യ കാര്യദർശി എം എ അബ്ദുറഹിമാൻ സാഹിബ് ഏറ്റുവാങ്ങി.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി കവിത ടീച്ചർ, മെമ്പർ ജുമൈല എം.പി, ബാങ്ക് അസിസ്റ്റന്റ് മാനേജർ ഗോപിക വി ആർ, വിജിലേഷ് ടി കെ, ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ, എം. അഹമ്മദ് കുട്ടി മദനി, പി അബ്ദുറഹിമാൻ,പി സി അബ്ദുനാസർ, പി പി ഉണ്ണിക്കമ്മു, ചുങ്കത്ത് മമ്മദ് മാസ്റ്റർ, കണിയാത്ത് അബ്ദുറഹിമാൻ, ടി. അബ്ദുറഹിമാൻ, റഹീസ് ചേപ്പാലി, ഇടക്കണ്ടി അബ്ദുറഹിമാൻ, കണക്കഞ്ചേരി അബ്ദുള്ള, തറമ്മൽ അബ്ദുള്ള,പി പി ഉണ്ണിമോയി, ഇ.ഹമീദ് മാസ്റ്റർ,കാരാട്ട് മുഹമ്മദ് മാസ്റ്റർ, എ കെ മുഹമ്മദ്, മൂസ തറമ്മൽ, പി. ശബീല്‍ അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post
Italian Trulli
Italian Trulli