Trending

കേരളം ഇനി തിരഞ്ഞെടുപ്പ് ചൂടിലേക്ക്: സി.പി.ഐ.എം, മുസ്‌ലിം ലീഗ്, കോൺഗ്രസ്, കേരള കോൺഗ്രസ്, എൻ.ഡി.എ എന്നീ പാർട്ടികളുടെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്.

തിരുവമ്പാടിയിൽ ലിന്റോ ജോസഫും സി.കെ കാസിമും, കുന്നമംഗലത്ത് പി.ടി.എ റഹീമും റസാക്ക് മാസ്റ്ററും വി.കെ സജീവനും വിവിധ മുന്നളികളിലായി മത്സരിക്കും.

കേരളം ബൂത്തിലേക്ക്; നിയമസഭാ തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടം, വോട്ടെടുപ്പ് ഏപ്രിൽ‌ 9ന്.

കേരളം ഉൾപ്പെടെയുള്ള അ‍ഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. കേരളത്തിൽ ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെടുപ്പ് ഏപ്രിൽ‌ 9ന്, വോട്ടെണ്ണൽ‌ മെയ് 4 ന് നടക്കും. കേരളത്തിൽ നാമ നിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം മാർച്ച്‌ 23. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം മാർച്ച്‌ 26 ആണ്.

കേരളത്തിൽ 30,471 പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്. എല്ലാ പോളിംഗ് ബൂത്തുകളിലും 100 % വെബ്ബ് കാസ്റ്റിംഗ് ഏർപ്പെടുത്തും. പോളിങ് സ്റ്റേഷനുകളിൽ കുടിവെള്ളം, റാമ്പ് , വെളിച്ചം ,വീൽ ചെയർ ഉറപ്പാക്കും. പോളിങ് സ്റ്റേഷനുകൾക്ക് പുറത്ത് മൊബൈലുകൾ സൂക്ഷിക്കാൻ സൗകര്യം ഉണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഒരു പോളിംഗ് സ്റ്റേഷനിൽ പരമാവധി 1200 വോട്ടർമാർ മാത്രമാകും അനുവദിക്കുക.

ഓരോ രണ്ടുമണിക്കൂറിലും പ്രിസെഡിംഗ് ഓഫിസർ പോളിംഗ് നിരക്ക് അപ്പ് ലോഡ് ചെയ്യും. തിരഞ്ഞെടുപ്പ് ആക്രമരഹിതമാകാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. വ്യാജ പ്രചരണങ്ങൾക്കെതിരെ നടപടിയെടുക്കും. 5 സംസ്ഥാനങ്ങളിലായി 17.4 കോടി വോട്ടർമാരാണ് ഉള്ളത്. 824 നിയോജകമണ്ഡലങ്ങൾ. 2.19 ലക്ഷം പോളിങ് സ്റ്റേഷനുകൾ സജ്ജീകരിക്കും. എല്ല വോട്ടർ മാരെയും പോളിംഗ് ബൂത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷൻ ​ഗ്യാനേഷ് കുമാർ പറഞ്ഞു. എല്ലാ വോട്ടർമാരും അഭിമാനത്തോടെ, ഉത്തരവാദിത്തത്തോടെ വോട്ട് രേഖപ്പെടുത്തണമെന്ന് അദേഹം പറഞ്ഞു.

സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടിക

1. മഞ്ചേശ്വരം - കെ.ആര്‍ ജയാനന്ദ
2. ഉദുമ - അഡ്വ. സി.എച്ച്‌ കുഞ്ഞമ്പു
3. തൃക്കരിപ്പൂര്‍ - ഡോ. വി.പി.പി മുസ്‌തഫ
4. പയ്യന്നൂര്‍ - ടി.ഐ മധുസൂദനന്‍
5. തളിപ്പറമ്പ്‌ - പി.കെ ശ്യാമള ടീച്ചര്‍
6. അഴീക്കോട്‌ - കെ.വി സുമേഷ്‌
7. കല്ല്യാശ്ശേരി - എം വിജിന്‍
8. ധര്‍മ്മടം - പിണറായി വിജയന്‍
9. മട്ടന്നൂര്‍ - വി.കെ സനോജ്‌
10. പേരാവൂര്‍ - കെ.കെ ശൈലജ ടീച്ചര്‍
11. തലശ്ശേരി - കാരായി രാജന്‍
12. മാനന്തവാടി - ഒ.ആര്‍ കേളു
13. സുല്‍ത്താന്‍ബത്തേരി - എം.എസ്‌ വിശ്വനാഥന്‍
14. കുറ്റിയാടി - കെ.പി കുഞ്ഞമ്മദ്‌ കുട്ടി മാസ്റ്റര്‍
15. പേരാമ്പ്ര - ടി.പി രാമകൃഷ്‌ണന്‍
16. ബാലുശ്ശേരി - അഡ്വ. കെ.എം സച്ചിന്‍ദേവ്‌
17. കൊയിലാണ്ടി - കെ ദാസന്‍
18. കോഴിക്കോട്‌ നോര്‍ത്ത്‌ - തോട്ടത്തില്‍ രവീന്ദ്രന്‍
19. ബേപ്പൂര്‍ - പി.എ മുഹമ്മദ്‌ റിയാസ്‌
20. തിരുവമ്പാടി - ലിന്റോ ജോസഫ്‌
21. പൊന്നാനി - അഡ്വ. എം.കെ സക്കീര്‍
22. വണ്ടൂര്‍ - ഡോ. കെ.കെ ദാമോദരന്‍ മാസ്റ്റര്‍
23. പെരിന്തല്‍മണ്ണ - വി.പി മുഹമ്മദ്‌ ഹനീഫ
24. മങ്കട - എം.പി അലവി
25. തൃത്താല - എം.ബി രാജേഷ്‌
26. തരൂര്‍ - പി.പി സുമോദ്‌
27. ആലത്തൂര്‍ - ടി.എം ശശി
28. നെന്മാറ - കെ പ്രേമന്‍
29. ഷൊര്‍ണ്ണൂര്‍ - പി മമ്മിക്കുട്ടി
30. ഒറ്റപ്പാലം - അഡ്വ. കെ പ്രേംകുമാര്‍
31. കോങ്ങാട്‌ - അഡ്വ. കെ ശാന്തകുമാരി
32. മലമ്പുഴ - എ പ്രഭാകരന്‍
33. കുന്നംകുളം - എ.സി മൊയ്‌തീന്‍
34. ചേലക്കര - യു.ആര്‍ പ്രദീപ്‌
35. മണലൂര്‍ - പ്രൊഫ: സി രവീന്ദ്രനാഥ്‌
36. ഗുരുവായൂര്‍ - എന്‍.കെ അക്‌ബര്‍
37. പുതുക്കാട്‌ - കെ.കെ രാമചന്ദ്രന്‍
38. ഇരിങ്ങാലക്കുട - ഡോ. ആര്‍ ബിന്ദു
39. വടക്കാഞ്ചേരി - സേവ്യര്‍ ചിറ്റിലപ്പള്ളി
40. അങ്കമാലി - സാജു പോള്‍
41. ആലുവ - അഡ്വ. എ.എം ആരിഫ്‌
42. കുന്നത്തുനാട്‌ - പി.വി ശ്രീനിജിന്‍
43. വൈപ്പിന്‍ - അഡ്വ. എം.ബി ഷൈനി
44. കളമശ്ശേരി - പി രാജീവ്‌
45. തൃക്കാക്കര - അഡ്വ. പുഷ്‌പാദാസ്‌
46. കൊച്ചി - കെ.ജെ മാക്‌സി
47. തൃപ്പൂണിത്തുറ - കെ.എന്‍ ഉണ്ണികൃഷ്‌ണന്‍
48. കോതമംഗലം - ആന്റണി ജോണ്‍
49. ഉടുമ്പന്‍ചോല - കെ.കെ ജയചന്ദ്രന്‍
50. ദേവികുളം - അഡ്വ. എ രാജ
51. ഏറ്റുമാനൂര്‍ - വി.എന്‍ വാസവന്‍
52. കോട്ടയം - അഡ്വ. കെ അനില്‍കുമാര്‍
53. പുതുപ്പള്ളി - കെ.എം രാധാകൃഷ്‌ണന്‍
54. അരൂര്‍ - ദലീമ
55. ആലപ്പുഴ - പി.പി ചിത്തരഞ്‌ജന്‍
56. അമ്പലപ്പുഴ - എച്ച്‌ സലാം
57. കായംകുളം - അഡ്വ. യു പ്രതിഭ
58. ചെങ്ങന്നൂര്‍ - സജി ചെറിയാന്‍
59. മാവേലിക്കര - എം.എസ്‌ അരുണ്‍ കുമാര്‍
60. ആറന്മുള - വീണാ ജോര്‍ജ്ജ്‌
61. കോന്നി - അഡ്വ. കെ.യു ജനീഷ്‌കുമാര്‍
62. കൊട്ടാരക്കര - കെ.എന്‍ ബാലഗോപാല്‍
63. കുണ്ടറ - എസ്‌.എല്‍ സജികുമാര്‍
64. ഇരവിപുരം - എം നൗഷാദ്‌
65. കൊല്ലം - എസ്‌ ജയമോഹന്‍
66. വര്‍ക്കല - അഡ്വ. വി ജോയി
67. ആറ്റിങ്ങല്‍ - ഒ.എസ്‌ അംബിക
68. വാമനപുരം - അഡ്വ. ഡി.കെ മുരളി
69. കഴക്കൂട്ടം - കടകംപള്ളി സുരേന്ദ്രന്‍
70. വട്ടിയൂര്‍ക്കാവ്‌ - അഡ്വ. വി.കെ പ്രശാന്ത്‌
71. നേമം - വി ശിവന്‍കുട്ടി
72. കാട്ടാക്കട - അഡ്വ. ഐ.ബി സതീഷ്‌
73. അരുവിക്കര - അഡ്വ. ജി സ്റ്റീഫന്‍
74. നെയ്യാറ്റിന്‍കര - കെ ആന്‍സലന്‍
75. പാറശ്ശാല - സി.കെ ഹരീന്ദ്രന്‍

സ്വതന്ത്രര്‍
1. കുന്നമംഗലം - പി.ടി.എ റഹീം
2. താനൂര്‍ - വി അബ്‌ദുറഹ്മാന്‍
3. വേങ്ങര - മുഹമ്മദ്‌ സബാഹ്‌ കുണ്ടുകുഴിക്കല്‍
4. നിലമ്പൂര്‍ - യു ഷറഫലി
5. തവനൂര്‍ - ഡോ. കെ.ടി ജലീല്‍
6. ചവറ - ഡോ: സുജിത്‌ വിജയന്‍

മാഹി - അഡ്വ. ടി അശോക്‌ കുമാര്‍ (സ്വതന്ത്രന്‍)

മുസ്ലിം ലീഗ് 25 സ്ഥാനാർഥികളുടെ പട്ടിക പ്രഖ്യാപിച്ചു; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, വേങ്ങരയിൽ കെ.എം. ഷാജി, എം.കെ. മുനീറിന് സീറ്റില്ല.

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിനെ മുന്നോടിയായി മുസ്ലിം ലീഗ് 25 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് മുതിർന്ന നേതാവ് എം.കെ. മുനീറിന് ഇത്തവണ സീറ്റ് നൽകാത്തതാണ് ശ്രദ്ധേയമായത്. മുൻ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഇത്തവണ വേങ്ങരയ്ക്ക് പകരം മലപ്പുറം മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്. വേങ്ങരയിൽ കെ.എം. ഷാജിയാണ് സ്ഥാനാർത്ഥി.

കോഴിക്കോട് സൗത്തിൽ അഡ്വ. ഫൈസൽ ബാബുവും പേരാമ്പ്രയിൽ ഫാത്തിമ തഹലിയയും മത്സരിക്കും. കൂത്തുപറമ്പിൽ ജയന്തി രാജൻ, കുന്നമംഗലത്ത് റസാക്ക് മാസ്റ്റർ, മഞ്ചേരിയിൽ അഡ്വ. റഹ്മത്തുള്ള എന്നിവർ സ്ഥാനാർത്ഥികളാണ്. തിരുവമ്പാടി മണ്ഡലത്തിൽ സി.കെ. കാസിം വീണ്ടും മത്സരിക്കുമ്പോൾ, കുറ്റ്യാടിയിൽ പാറക്കൽ അബ്ദുള്ളയും മഞ്ചേശ്വരത്ത് എ.കെ.എം. അഷറഫും രംഗത്തിറങ്ങും.

കോട്ടക്കലിൽ ആബിദ് ഹുസൈൻ തങ്ങൾ, മണ്ണാർക്കാട് എൻ. ഷംസുദ്ദീൻ, കളമശ്ശേരിയിൽ അഡ്വ. വി.ഇ. അബ്ദുൽ ഗഫൂർ എന്നിവർ സ്ഥാനാർത്ഥികളാണ്. പുനലൂർ, ചേലക്കര മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് നേതൃത്വം അറിയിച്ചു.

സ്ഥാനാർഥികളുടെ പട്ടിക:

മഞ്ചേശ്വരം - എ കെ എം അഷറഫ്
കാസർഗോഡ് - കല്ലട്ര മായിൻ ഹാജി
അഴിക്കോട് - കരീം ചേലേരി
കൂത്തുപറമ്പ് - ജയന്തി രാജൻ
കുറ്റിയാടി - പാറക്കൽ അബ്ദുള്ള
പേരാമ്പ്ര - ഫാത്തിമ തഹലിയ
തിരുവമ്പാടി - കാസിം കൂടരഞ്ഞി
കൊടുവള്ളി - പി കെ ഫിറോസ്
കുന്നമംഗലം - റസാക്ക് മാസ്റ്റർ
കോഴിക്കോട് സൗത്ത് - അഡ്വ. ഫൈസൽ ബാബു
വള്ളിക്കുന്ന് - ടി വി ഇബ്രാഹിം
കൊണ്ടോട്ടി - ടി പി അഷ്റഫ് അലി
മഞ്ചേരി - അഡ്വ. റഹ്മത്തുള്ള
ഏറനാട് - പി കെ ബഷീർ
മലപ്പുറം - പി കെ കുഞ്ഞാലിക്കുട്ടി
മങ്കട - മഞ്ഞളാംകുഴി അലി
പെരിന്തൽമണ്ണ - നജീബ് കാന്തപുരം
വേങ്ങര - കെ എം ഷാജി
കോട്ടക്കൽ - ആബിദ് ഹുസൈൻ തങ്ങൾ
തിരൂർ - കുറുക്കോളി മൊയ്തീൻ
താനൂർ - പി കെ നവാസ്
തിരൂരങ്ങാടി - പി എം എ സമീർ
മണ്ണാർക്കാട് - എൻ ഷംസുദ്ദീൻ
ഗുരുവായൂർ - സി എച്ച് റഷീദ്
കളമശ്ശേരി - അഡ്വ. വി ഇ അബ്ദുൽ ഗഫൂർ

കോണ്‍ഗ്രസിന്റെ ആദ്യ പട്ടിക പുറത്ത്, 55 പേര്‍; സതീശനും സണ്ണി ജോസഫും ചെന്നിത്തലയും മുരളീധരനും കളത്തില്‍, പാലക്കാട് പിഷാരടി.

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 55 അംഗ ആദ്യ സ്ഥാനാർത്ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. സിറ്റിംഗ് എംപിമാരെ ആരെയും ആദ്യ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.പ്രധാന മണ്ഡലങ്ങളില്‍ കരുത്തരായ സ്ഥാനാർത്ഥികളെയാണ് പാർട്ടി അണിനിരത്തിയിരിക്കുന്നത്. പറവൂരില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മൻ, സുല്‍ത്താൻ ബത്തേരിയില്‍ ഐ.സി. ബാലകൃഷ്ണൻ, കോവളത്ത് എം. വിൻസന്റ് എന്നിവർ വീണ്ടും ജനവിധി തേടും. വട്ടിയൂർക്കാവ് തിരിച്ചുപിടിക്കാൻ കെ. മുരളീധരനെയാണ് കോണ്‍ഗ്രസ് നിയോഗിച്ചിരിക്കുന്നത്. സിനിമാ താരം രമേശ് പിഷാരടി പാലക്കാട് നിന്ന് നിയമസഭയിലേക്ക് മത്സരിക്കും.

അതേസമയം, കണ്ണൂരും കോന്നിയും ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ആദ്യ പട്ടികയില്‍ പ്രഖ്യാപിച്ചിട്ടില്ല. എല്‍ദോസ് കുന്നപ്പള്ളിയുടെ പേര് പട്ടികയിലില്ലാത്തതിനാല്‍ പെരുമ്പാവൂർ മണ്ഡലത്തില്‍ അന്തിമ തീരുമാനം വൈകുമെന്നാണ് സൂചന. മലമ്പുഴയില്‍ എ. സുരേഷും മാനന്തവാടിയില്‍ ഉഷ വിജയനും കൊയിലാണ്ടിയില്‍ കെ. പ്രവീണ്‍ കുമാറും സ്ഥാനാർത്ഥികളാകും. കോണ്‍ഗ്രസ് പട്ടികയ്ക്ക് പിന്നാലെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സീറ്റ് വിഭജനത്തിലെ തർക്കങ്ങള്‍ പരിഹരിച്ച്‌ രണ്ടാം പട്ടിക ഉടൻ പുറത്തിറക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നീക്കം.

കോൺ​ഗ്രസിന്റെ ആ​ദ്യ ഘട്ട പട്ടിക:

ഇരിക്കൂർ- അഡ്വ. സജീവ് ജോസഫ്

ധർമ്മടം- അബ്ദുൽ റഷീദ്

തലശ്ശേരി- കെപി സാജു

പേരാവൂർ- അഡ്വ. സണ്ണി ജോസഫ്

മാനന്തവാടി- (എസ്ടി)- ഉഷ വിജയൻ

സുൽത്താൻ ബത്തേരി (എസ്ടി)- ഐസി ബാലകൃഷ്ണൻ

കൽപ്പറ്റ- അഡ്വ. ടി സിദ്ദിഖ്

നാദാപുരം- കെഎം അഭിജിത്ത്

കൊയിലാണ്ടി – അഡ്വ. കെ പ്രവീൺ കുമാർ

ബാലുശ്ശേരി (എസ്‍സി)- വിടി സൂരജ്

എലത്തൂർ- വിദ്യ ബാലകൃഷ്ണൻ

കോഴിക്കോട് നോർത്ത് – അഡ്വ. കെ ജയന്ത്

നിലമ്പൂർ- ആര്യാടൻ ഷൗക്കത്ത്

വണ്ടൂർ (എസ്‍സി)- എപി അനിൽ കുമാർ

തവനൂർ- വിഎസ് ജോയ്

പൊന്നാനി- നൗഷാദ് അലി

തൃത്താല – വിടി ബൽറാം

കോങ്ങാട് (എസ്‍സി)- കെഎ തുളസി

മലമ്പുഴ- എ സുരേഷ്

പാലക്കാട്- രമേഷ് പിഷാരടി

തരൂർ (എസ്‍സി)- കെസി സുബ്രഹ്മണ്യൻ

ചിറ്റൂർ- അഡ്വ. സുമേഷ് അച്ചുതൻ

നെന്മാറ- ടി തങ്കപ്പൻ

ആലത്തൂർ- കെഎൻ ഫെബിൻ

മണലൂർ- ടിഎൻ പ്രതാപൻ

ഒല്ലൂർ- അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത്

തൃശൂർ- രാജൻ ജെ പല്ലൻ

നാട്ടിക (SC)- അഡ്വ. സുനിൽ ലാലൂർ

കൈപ്പമംഗലം- ടിഎം നാസർ

പുതുക്കാട്- കെഎം ബാബു രാജ്

ചാലക്കുടി- സനീഷ് കുമാർ ജോസഫ്

കൊടുങ്ങല്ലൂർ- ഒജെ ജനീഷ്

അങ്കമാലി- റോജി എം ജോൺ

ആലുവ- അൻവർ സാദത്ത്

പറവൂർ – വിഡി സതീശൻ

എറണാകുളം- ടിജെ വിനോദ്

തൃക്കാക്കര- മിസിസ്. ഉമ തോമസ്

കുന്നത്തുനാട് (എസ്‍സി)- വിപി സജീന്ദ്രൻ

മൂവാറ്റുപുഴ- ഡോ. മാത്യു കുഴൽനാടൻ

വൈക്കം (എസ്‍സി)- കെ ബിനിമോൻ

കോട്ടയം- തിരുവഞ്ചൂർ രാധാകൃഷ്ണൻ

പുതുപ്പള്ളി- ചാണ്ടി ഉമ്മൻ

അരൂർ- ഷാനിമോൾ ഉസ്മാൻ

ചേർത്തല – കെആർ രാജേന്ദ്ര പ്രസാദ്

ഹരിപ്പാട്- രമേശ് ചെന്നിത്തല

മാവേലിക്കര (എസ്‍സി)- അഡ്വ. എംഎസ് മുത്താര രാജ്

കരുനാഗപ്പള്ളി- സിആർ മഹേഷ്

കൊട്ടാരക്കര- അഡ്വ. പി ഐഷ പോറ്റി

പത്തനാപുരം- ജ്യോതികുമാർ ചാമക്കാല

കുണ്ടറ- പിസി വിഷ്ണുനാഥ്

കൊല്ലം- അഡ്വ. ബിന്ദു കൃഷ്ണ

ചാത്തന്നൂർ- സൂരജ് രവി

ചിറയിൻകീഴ് എംഎസ്- രമ്യ ഹരിദാസ്

വട്ടിയൂർക്കാവ്- കെ മുരളീധരൻ

കോവളം- എം വിൻസെന്റ്

പിജെ ജോസഫ് മത്സരരംഗത്തുനിന്ന് പിന്മാറി; തൊടുപുഴയില്‍ മകൻ അപു ജോണ്‍ ജോസഫ് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി; മോൻസ് ജോസഫും തോമസ് ഉണ്ണിയാടനും പോരാട്ടത്തിനിറങ്ങും.

കേരള കോണ്‍ഗ്രസില്‍ തലമുറമാറ്റത്തിന് വഴിയൊരുക്കി പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് മത്സരരംഗത്തുനിന്ന് പിന്മാറി. പതിറ്റാണ്ടുകളായി താൻ പ്രതിനിധീകരിക്കുന്ന തൊടുപുഴ മണ്ഡലത്തില്‍ മകൻ അപു ജോണ്‍ ജോസഫിനെയാണ് അദ്ദേഹം നിയോഗിച്ചിരിക്കുന്നത്.പാർട്ടി പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെയാണ് എട്ട് മണ്ഡലങ്ങളിലേക്കുള്ള ഔദ്യോഗിക സ്ഥാനാർത്ഥി പട്ടിക പി.ജെ. ജോസഫ് പ്രഖ്യാപിച്ചത്. കടുത്തുരുത്തിയില്‍ മുതിർന്ന നേതാവ് മോൻസ് ജോസഫ് വീണ്ടും ജനവിധി തേടും.

ഇരിങ്ങാലക്കുടയില്‍ തോമസ് ഉണ്ണിയാടനും ചങ്ങനാശ്ശേരിയില്‍ വിനു ജോബും സ്ഥാനാർത്ഥികളാകും. തിരുവല്ലയില്‍ വർഗീസ് മാമൻ, കോതമംഗലത്ത് ഷിബു തെക്കുമ്പുറം, കുട്ടനാട് റെജി ചെറിയാൻ എന്നിവരാണ് പോരാട്ടത്തിനിറങ്ങുന്നത്. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ഷൈജി ഓട്ടപ്പള്ളിയെയാണ് പാർട്ടി സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരിക്കുന്നത്. പാർട്ടി ചെയർമാൻ തന്നെ പിന്മാറി മകനെ കളത്തിലിറക്കിയത് കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പുതിയ ചർച്ചകള്‍ക്ക് വഴിതുറന്നിട്ടുണ്ട്.

കേരള കോണ്‍ഗ്രസ്‌ സ്ഥാനാർഥി പട്ടിക:

തൊടുപുഴ – അപു ജോസഫ്

കോതമംഗലം – ഷിബു തെക്കുംപുറം

തിരുവല്ല – വർഗീസ് മാമ്മൻ

കുട്ടനാട് – റെജി ചെറിയാൻ

കടുത്തുരുത്തി – മോൻസ് ജോസഫ്

ചങ്ങനാശ്ശേരി – വിനു ജോബ്

ഇരിങ്ങാലക്കുട – തോമസ് ഉണ്ണിയാടൻ

കാഞ്ഞങ്ങാട് – ഷൈജി ഓട്ടപ്പള്ളിയില്‍

എൻ.ഡി.എ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്

2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിലേക്കായി എൻ.ഡി.എ (ദേശീയ ജനാധിപത്യ സഖ്യം) പുറത്തുവിട്ട ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയാണ് കാണിക്കുന്നത്. ആകെ 47 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ഇതിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

എൻ.ഡി.എ ആദ്യഘട്ട സ്ഥാനാർഥി പട്ടിക

1. മഞ്ചേശ്വരം- കെ സുരേന്ദ്രൻ

2. നേമം- രാജീവ് ചന്ദ്രശേഖർ

3. കാട്ടാക്കട- പി കെ കൃഷ്ണദാസ്

4. പാലക്കാട്- ശോഭ സുരേന്ദ്രൻ

5. തൃശ്ശൂർ- പത്മജ വേണുഗോപാൽ

6. കഴക്കൂട്ടം- വി മുരളീധരൻ

7. കോഴിക്കോട് നോർത്ത്- നവ്യ ഹരിദാസ്

8. പൂഞ്ഞാർ- പി സി ജോർജ്

9. വട്ടിയൂർക്കാവ്- ആർ ശ്രീലേഖ

10. ഒറ്റപ്പാലം- മേജർ രവി

11. നെടുമങ്ങാട്- യുവരാജ് ഗോകുൽ

12. തിരുവല്ല- അനൂപ് ആന്റണി

13. ഹരിപ്പാട്- സന്ദീപ് വചസ്‌പതി

14. ദേവികുളം- എസ് രാജേന്ദ്രൻ

15. പാലാ- ഷോൺ ജോർജ്

16. ഉദുമ- മനുലാൽ മേലോത്ത്

17. കാഞ്ഞങ്ങാട്- ബൽരാജ് എം

18. പയ്യന്നൂർ- എ പി ഗംഗാധരൻ

19. അഴീക്കോട്- കെ കെ വിനോദ് കുമാർ

20. കണ്ണൂർ- സി രഘുനാഥ്

21. മാനന്തവാടി- പി ശ്യാംരാജ്

22. സുൽത്താൻ ബത്തേരി- കവിത എ എസ്

23. വടകര- അഡ്വ. കെ ദിലീപ്

24. കുറ്റ്യാടി- രാമദാസ് മണലേരി

25. നാദാപുരം- സി പി വിപിൻ ചന്ദ്രൻ

26. കൊയിലാണ്ടി-സി ആർ പ്രഫുൽ കൃഷ്‌ണൻ

27. പേരാമ്പ്ര- എം മോഹനൻ മാസ്റ്റർ

28. ബാലുശ്ശേരി- സി പി സതീശൻ

29. എലത്തൂർ- ടി ദേവദാസ്

30. കോഴിക്കോട് സൗത്ത്- ടി രനീഷ്

31. ബേപ്പൂർ- കെ പി പ്രകാശ്ബാബു

32. കുന്ദമംഗലം- വി കെ സജീവൻ

33. ഷൊർണൂർ- ശങ്കു ടി ദാസ്

34. മലമ്പുഴ- സി കൃഷ്‌ണകുമാർ

35. ചേലക്കര- കെ ബാലകൃഷ്ണ‌ൻ

36. മണലൂർ- കെ കെ അനീഷ് കുമാർ

37. ഇരിഞ്ഞാലക്കുട-സന്തോഷ് ചെറാക്കുളം

38. വൈക്കം- കെ അജിത്ത്

39. കാഞ്ഞിരപ്പള്ളി- ജോർജ് കുര്യൻ

40. അമ്പലപ്പുഴ- അരുൺ അനിരുദ്ധൻ

41. ചെങ്ങന്നൂർ- എം വി ഗോപകുമാർ

42. കരുനാഗപ്പള്ളി- വി എസ് ജിതിൻദേവ്

43. കുന്നത്തൂർ- രാജി പ്രസാദ്

44. കൊട്ടാരക്കര- ആർ രശ്മി

45. ചാത്തന്നൂർ- ബി ബി ഗോപകുമാർ

46. ആറ്റിങ്ങൽ- പി സുധീർ

47. പാറശ്ശാല- ഗിരീഷ് നെയ്യാർ
Previous Post Next Post
Italian Trulli
Italian Trulli