Trending

അകാലത്തിൽ വേർപിരിഞ്ഞ സഹപ്രവർത്തകന്റെ കുടുംബത്തിന് സ്നേഹഭവനമോരുങ്ങുന്നു.

കൊടിയത്തൂർ/ മുക്കം: ചെറുവാടി കൊടിഞ്ഞിപ്പുറത്ത് നിയാസിൻ്റെ കുടുംബത്തിനു നിർമ്മിക്കുന്ന വീടിനു മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടരി സി.പി ചെറിയ മുഹമ്മദ് തറക്കല്ലിട്ടു. സാമൂഹ്യ പ്രവർത്തകനും യൂത്ത് ലീഗു ഭാരവാഹിയുമായിരുന്ന നിയാസ് മാരകരോഗത്താൽ രണ്ടു വർഷം മുമ്പാണ് വിട പറഞ്ഞത്. ഭാര്യയും ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ഏക മകനുമുണ്ട്.

കൊടുവള്ളി കരീറ്റി പറമ്പിലാണ് വീട് നിർമ്മിക്കുന്നത്. തറക്കല്ലിടൽ ചടങ്ങിൽ പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് എൻ.കെ അഷ്റഫ്, കർഷക സംഘം ജില്ലാ വൈസ് പ്രസിഡണ്ട് വൈത്തല അബൂബക്കർ, കരീറ്റി പറമ്പ് ലീഗ് ഭാരവാഹികളായ റഷീദ്, ഷാഹിദ്, കുന്ദമംഗലം ബ്ലോക്ക് മെമ്പർ മജീദ് മൂലത്ത്, കൊടിയത്തൂർ പഞ്ചായത്ത് മെമ്പറും യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ടുമായ കെ.വി നിയാസ്, റിയാസുദ്ദീൻ, സിദ്ദീഖ്, ശംസു കണ്ടങ്ങൽ, റഷീദ് കുട്ടു സംബന്ധിച്ചു.

കുടുംബ സഹായ സമിതി കൺവീനർ എം.ടി റിയാസ് സ്വാഗതവും ട്രഷറർ സലാം ചാലിൽ നന്ദിയും പറഞ്ഞു.

ഫോട്ടോ: കൊടുവള്ളി കരീറ്റി പറമ്പിൽ നിർമ്മിക്കുന്ന സ്നേഹഭവനത്തിനു മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടരി സി പി ചെറിയ മുഹമ്മദ് തറക്കല്ലിടുന്നു.
Previous Post Next Post
Italian Trulli
Italian Trulli