വെസ്റ്റ് കൊടിയത്തൂർ: പ്രദേശത്തെ വയോജനങ്ങളെയും വിധവകളെയും ഉൾക്കൊള്ളിച്ച് പുറായി വികസന കൂട്ടായിമ സ്നേഹ യാത്ര നടത്തി. കഴിഞ്ഞ വർഷം ദുരന്തം നടന്ന ചൂരൽമലയിലും മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളും സന്ദർഷിച്ച സംഘം മേപ്പാടിയിലെ "Beanwood" റിസോർട്ടിൽ വിശ്രമിച്ചാണ് മടങ്ങിയത്.
ഇതിൻ്റെ മുഴുവൻ സാമ്പത്തിക ചിലവും സ്പോൺസർ ചെയ്തത് ജി.സി.സി രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന TUHI HOLDING കമ്പനി മാനേജിങ്ങ് ഡയറക്ടർ കെ.ടി നസീം അഹമ്മദാണ്. യാത്രക്ക് ഗ്രൂപ്പ് അഡ്മിൻ നൗഷാദ് കൊടിയത്തൂർ, കെ.ടി സഹീദ്, ശബീർ ചെറുവാടി, വി.വി ഉണ്ണി മോയി, സി.കെ അബ്ദുറഹിമാൻ, അലവിക്കുട്ടി എ.കെ, ശിഹാബ് പി.കെ, മുജീബ് ടി നേതൃത്വം നൽകി.
Tags:
KODIYATHUR