Trending

”കൊടിയത്തൂർ പാലിയേറ്റീവ് അസോസിയേഷൻ ജേഴ്സി പ്രകാശനം ചെയ്തു.”



പന്ത്രണ്ടാമത് ചാലിയാർ ദോഹ സ്പോർട് ഫെസ്റ്റ് 2026 ഇൽ പങ്കെടുക്കാനുള്ള കൊടിയത്തൂർ ടീമിന്റെ ജേഴ്സി നിയോലൈഫ് ഹെൽത്ത്കെയർ ഓഫീസിൽ വെച്ച് സി.ഇ.ഒ അസീസ് പുറായിൽ ടീം മാനേജർ മണി കൊന്നാലത്തിന് നൽകി പ്രകാശനം ചെയ്തു.

കൊടിയത്തൂർ, ചെറുവാടി, പന്നിക്കോട്, നെല്ലിക്കാ പറമ്പ് കമ്മറ്റികളുടെയും, കൊടിയത്തൂർ പാലിയേറ്റീവ് അസോസിയേഷൻ ഖത്തർ ഭാരവാഹികളും ചടങ്ങിൽ സംബദ്ധിച്ചു. അബ്ദുൽ അസീസ് എംഎ, മുജീബ് നാറഞ്ചലത്ത്, യാസർ സച്ചു, അനീസ് റഹ്മാൻ, അമീൻ കൊടിയത്തൂർ, ഷഫീക്ക് വിവി, ഹരീഷ് മനു, ഷഫാഫ് കെവി എന്നിവർ പങ്കെടുത്തു.

ടീമിന് എല്ലാവിധ വിജയാശംസകളും നേർന്നു കൊണ്ട് യോഗം പിരിഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli