കൊടിയത്തൂർ: കേരള സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഉറുദു ഒന്നാം ഭാഷയായി പഠിക്കുന്ന വിദ്യാർത്ഥികൾക്കായി നടത്തിവരുന്ന അല്ലാമ ഇഖ്ബാൽ ഉറുദു ടാലൻ്റ് മീറ്റിൽ മികവിൻ തിളക്കവുമായി സൗത്ത് കൊടിയത്തൂർ എ യു പി സ്കൂൾ കൂട്ടുകാർ. യു പി തലത്തിൽ അഞ്ചിലും ആറിലും ഏഴിലും മത്സരിച്ച ആറ് വിദ്യാർത്ഥികളും മികച്ച വിജയം കരസ്ഥമാക്കി.
ഏഴാം തരത്തിൽ മത്സരിച്ച ഫാതിമ അനീസ നൂറ് ശതമാനം മാർക്ക് സ്കോർ ചെയ്തു എപ്ലസ് കരസ്ഥമാക്കി. എം മുഹമ്മദ് ജവാദ്, എം മലീഹ നൂർ, ബുർഹാൻ അഹമ്മദ്, കെ മുഹമ്മദ് ഹാദി, പി ഫാതിമ അനീസ, യു ഫാത്തിമ ജുമാന എന്നീ വിദ്യാർത്ഥികളാണ് 90, 95% മാർക്ക് സ്കോർ ചെയ്ത് മികച്ച പ്രകടനം കാഴ്ചവെച്ച് സ്കൂളിൻ്റെ അഭിമാന താരങ്ങളായി മാറിയത്.
മത്സരത്തിൽ വിജയിച്ച കൂട്ടുകാരെ സ്കൂൾ പിടിഎ & സ്റ്റാഫ് അഭിനന്ദനങ്ങളറിയിച്ചു. പി.ടി.എ പ്രസിഡൻ്റ് സി.കെ നസീം അഹമ്മദ്, പ്രധാനധ്യാപകൻ പി.പി മമ്മദ് കുട്ടി മാസ്റ്റർ, പി.സി മുജീബ് റഹ്മാൻ, സി.കെ മുഹമ്മദ് ബഷീർ സംസാരിച്ചു.
ടി ബേനസീറ, മജീദ് പൂത്തൊടി, മുഹ്സിന എന്നിവർ സംബന്ധിച്ചു.
Tags:
EDUCATION