Trending

ലോക കിരീടം നേടി ഇന്ത്യ; ഇംഗ്ലണ്ടിനെതിരെ 100 റണ്‍സ് വിജയം.

അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടി ഇന്ത്യ. ഇന്ന് ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 411/9 എന്ന സ്കോര്‍ ഇന്ത്യ നേടിയപ്പോള്‍ ഇംഗ്ലണ്ടിന് 40.2 ഓവറില്‍ 311 റണ്‍സ് മാത്രമേ നേടാനായുള്ളു.

100 റണ്‍സിന്റെ കൂറ്റന്‍ വിജയം ആണ് ഇന്ത്യ ഇന്ന് കരസ്ഥമാക്കിയത്. ഇംഗ്ലണ്ടിന് വേണ്ടി കാലെബ് ഫാല്‍കോണറുടെ ഒറ്റയാള്‍ പോരാട്ടമാണ് തോല്‍വിഭാരം കുറച്ചത്.

കാലെബ് 115 റണ്‍സുമായി അവസാന വിക്കറ്റായി പുറത്താകുകയായിരുന്നു. 67 പന്തില്‍ നിന്ന് 9 ഫോറും 7 സിക്സും അടക്കമായിരുന്നു കാലെബിന്റെ ഇന്നിംഗ്സ്.

66 റണ്‍സ് നേടിയ ബെന്‍ ഡാവ്കിന്‍സ് ആണ് ഇംഗ്ലണ്ടിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍. 45 റണ്‍സുമായി ബെന്‍ മായെസും 18 പന്തില്‍ 31 റണ്‍സുമായി തോമസ് റൂവും പൊരുതി നോക്കിയെങ്കിലും ഇന്ത്യന്‍ ബൗളിംഗ് കരുത്തിയ ഇംഗ്ലണ്ടിന് അടിതെറ്റി. ഇന്ത്യയ്ക്കായി ആര്‍എസ് അംബരീഷ് മൂന്ന് വിക്കറ്റും ദീപേഷ് ദേവേന്ദ്രന്‍, കനിഷ്ക് ചൗഹാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.
Previous Post Next Post
Italian Trulli
Italian Trulli