മുക്കം: ജെ സി ഐ കാരശ്ശേരിയുടെ പുതിയ വർഷത്തേക്കുള്ള ഭാരവാഹികൾ സ്ഥാനമേറ്റു. ഓമശ്ശേരി സൈലന്റ് ഹോം കൺവെൻഷൻ സെന്ററിൽ നടന്ന സ്ഥാനാരോഹണ ചടങ്ങ് ജെ സി ഐ നാഷണൽ വൈസ് പ്രസിഡന്റ് അഫ്സൽ ബാബു ഉദ്ഘാടനം ചെയ്തു.
മറ്റു ലോക്കൽ ഓർഗനൈസേഷനുകളെ അപേക്ഷിച്ച് ജെ സി ഐ കാരശ്ശേരിയുടെ പ്രവർത്തനങ്ങൾ വേറിട്ട് നിൽക്കുന്നതും പ്രശംസനീയവുമാണെന്ന് അഫ്സൽ ബാബു അഭിപ്രായപ്പെട്ടു. ജെ സി ഐ സെനറ്റർ ഗോകുൽ ജെ ബി മുഖ്യാഥിതിയും, സോൺ മുൻ പ്രസിഡന്റ് അരുൺ ഇ വി മുഖ്യ പ്രഭാഷകനും ആയിരുന്നു.
ചടങ്ങിൽ അഷീക ആസാദ് പുതിയ വർഷത്തെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റു. ജെ സി ഐ കാരശ്ശേരിയുടെ ആദ്യ വനിതാ പ്രസിഡന്റാണ് അഷീക ആസാദ് എന്നത് പരിപാടിയുടെ മാറ്റു കൂട്ടി.
ബിസിനസിലെ മികവാർന്ന പ്രവർത്തനങ്ങൾ മുൻനിർത്തി ജെ സി ഐ നൽകി വരുന്ന കമൽ പത്ര അവാർഡിന് അബ്ദു റഹീം (റിങ് ടൂൺ മൊബൈൽസ്) അർഹനായി. ആഷിഖ ഖദീജക്ക് (റോഷി ചോക്ലേറ്റ്) ഔട്ട് സ്റ്റാൻഡിങ് യങ് പേഴ്സൺ അവാർഡ്, അഷിൽ മണാശ്ശേരിക്ക് സല്യൂട്ട് ദ സൈലന്റ് വർക്കർ അവാർഡ് എന്നിവയും ചടങ്ങിൽ സമ്മാനിച്ചു.
ജെ സി ഐ കാരശ്ശേരിയുടെ പുതിയ വർഷത്തെ പ്രത്യേക പദ്ധതികളുടെ പ്രഖ്യാപനവും നിർവഹിച്ചു. കൂടാതെ പുതുതായി ജെ സി ഐ യിലേക്ക് എത്തിയ മെമ്പർമാരെ ചടങ്ങിൽ സ്വീകരിച്ചു.
പുതുതായി നിലവിൽ വന്ന കമ്മിറ്റി: അഷീക ആസാദ് (പ്രസിഡന്റ്), റിഷാന (സെക്രെട്ടറി), ജംഷിദ് (ട്രെഷറർ), ആസാദ് കെ.കെ (ഐ പി പി), ദേവക് അജേഷ് (വി പി മാനേജ്‌മന്റ്), ഹബീബ (വി പി കമ്മ്യൂണിറ്റി ടെവലപ്മെന്റ്റ്), സലിം കെ കെ (വി പി ബിസിനസ്), റിഷ്ന (വി പി ട്രെയിനിങ്), റഹീം (വി പി ജെ ആൻഡ് ഡി), ഹാഫിസ് (ഡയറക്ടർ ജൂനിയർ ജെ സി), സുമയ്യ (ഡയറക്ടർ ലേഡി ജെ സി), ഹസനുൽ ബസരി പി കെ (ഡയറക്ടർ പി ആർ ആൻഡ് മാർക്കറ്റിംഗ്), മെഹബൂബ് എൽ ഓ എഡിറ്റർ.
Tags:
mukkam
