കൊടിയത്തൂർ: കൊടിയത്തൂർ പി ടി എം ഹയർ സക്കണ്ടറി സ്കൂൾ എൻ എസ് എസ് ന്റെയും, റോവർ ആൻഡ് ഗൈഡ്സിന്റെയും നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ രാഷ്ട്രത്തിൻ്റെ 79-ാമത് സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ദിവ്യ ഷിബു പതാക ഉയർത്തി സ്വാതന്ത്ര്യ ദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു.
തുടർന്ന് 'സ്വതന്ത്ര ഇന്ത്യ പ്രതീക്ഷകളും വെല്ലുവിളികളും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. പിടി എ പ്രസിഡണ്ട് എസ് എ നാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ എം എസ് ബിജു സ്വാഗതം പറഞ്ഞു.
കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് അംഗം ബാബു പൊലക്കുന്നത് അബൂബക്കർ മാസ്റ്റർ, റോവർ ക്യാപ്റ്റൻ സി കെ ഉബൈദുള്ള, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ ടി സലീം, ലുഖ്മാൻ കെ, ഫഹദ് അലി, സെബാസ്റ്റ്യൻ, ജാസിറ പി കെ, ജിംഷിത പി സി മുൻഷിറ ബാജില തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Tags:
EDUCATION