മുക്കം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് തിരുവമ്പാടി മണ്ഡലം സ്വാഗതസംഘം രൂപീകരിച്ചു. സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. മുസ്ലിം സമൂഹത്തിന് ദിശാബോധം നൽകിയ പ്രസ്ഥാനമാണ് സമസ്തയെന്നും നൂറാം വാർഷികം ചരിത്ര സംഭവമാകാൻ പ്രവർത്തകർ രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. കെ ഹുസൈൻ ബാഖവി അധ്യക്ഷനായി.
കെ. മോയിൻകുട്ടി മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. മുസ്തഫ മുണ്ടുപാറ പദ്ധതി വിശദീകരിച്ചു. സലാം ഫൈസി മുക്കം, കെ.സി മുഹമ്മദ് ഫൈസി, മുഹമ്മദലി ബാഖവി, കെ.എൻ.എസ് മൗലവി, പി അലി അക്ബർ, നൂറുദീൻ ഫൈസി, ഹുസൈൻ യമാനി, ബാപ്പു മുസ്ലിയാർ, എം.കെ ഉമർ ബാഖവി, റഫീഖ് ദാരിമി, ഉസ്മാൻ മുസ്ലിയാർ, മു ഹമ്മദ് പാതിപ്പറമ്പ്, അബ്ദുറഹ്മാൻ ഹാജി തടത്തിമ്മൽ, സി.കെ ബീരാൻകുട്ടി, ഫൈസൽ ആനയാംകുന്ന് സംബന്ധിച്ചു.
ഫോട്ടോ: സമസ്ത നൂറാം വാർഷിക തിരുവമ്പാടി മണ്ഡലം സ്വാഗത സംഘം കൺവൻഷൻ ഉമർ ഫൈസി മുക്കം ഉദ്ഘാടനം ചെയ്യുന്നു.
Tags:
MUKKAM
