Trending

ഡിജിറ്റൽ യുഗത്തിലെ വെല്ലുവിളികളെ അതിജയിക്കാൻ സ്കിൽ നേടിയെടുക്കൽ അനിവാര്യം: മുനവ്വറലി ശിഹാബ് തങ്ങൾ.



കൊടിയത്തൂർ: സാങ്കേതിക വിദ്യ മാറുന്ന കാലത്ത് അടുത്ത തലത്തിലേക്ക് എത്തിപ്പെടാൻ വിദ്യാർത്ഥികളെ തയ്യാറാകുന്ന പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് മുനവ്വറലി ശിഹാബ് തങ്ങൾ. വാദി റഹ്‌മാ സ്കിൽ ലാബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാദി റഹ്മയുടെ സ്കിൽ ലാബ് പ്രൊജക്റ്റ്‌ മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപെട്ടു.


സാങ്കേതിക വിദ്യ കൂടുതൽ ക്രിയാത്മകമാക്കാൻ വിദ്യാർത്ഥികളെ സഹായിക്കുമെന്നും അതിന് വ്യക്തികൾ കൂടുതൽ ശ്രദ്ധ നൽകണമെന്നും മുഖ്യ പ്രഭാഷണം നിർവഹിച്ചു കൊണ്ട് ഡിജിറ്റൽ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലറും ഐ.ഐ.എം കോഴിക്കോട് പ്രൊഫസറുമായ ഡോ. സജി ഗോപിനാഥ് പറഞ്ഞു.
സ്കിൽ കാസ്റ്റ് സ്റ്റുഡിയോ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു ഇസ്ലാഹിയ അഡ്വൈസറി കൗൺസിൽ ചെയർമാൻ ഒ അബ്ദുറഹിമാൻ ആദ്യക്ഷത വഹിച്ച ചടങ്ങിൽ ഇസ്ലാഹിയ അസോസിയേഷൻ പ്രസിഡന്റ്‌ സുബൈർ കൊടപ്പന, നജീബ് മുസ്ലിയാരകത്ത്, വിദ്യാ കൗൺസിൽ ഡയറക്ടർ തൽഹ ഹുസൈൻ, പി.ടി.എ പ്രസിഡന്റ്‌ സബീർ ബാബു, വോസ പ്രസിഡന്റ്‌ ജാബിർ അലി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം.എ അബ്ദുറഹ്മാൻ, പ്രിൻസിപ്പൽ പ്രകാശ് വാരിയർ തുടങ്ങിയവർ സംസാരിച്ചു.

വാദി റഹ്‌മാ ഗവേണിങ് ബോഡി ചെയർമാൻ കെ.സി.സി ഹുസൈൻ സ്വാഗതവും സെക്രട്ടറി കെ.ജി മുജീബ് നന്ദിയും പറഞ്ഞു. വിവിധ മേഖലകളിൽ പ്രവർത്തിക്കാൻ ആവശ്യമായ വൈദഗ്ധ്യങ്ങൾ വിദ്യാർത്ഥികൾക്ക് നേരിട്ട് പരിശീലിക്കാൻ വാദി സ്കിൽ ലാബ് അവസരം നൽകും.
Previous Post Next Post
Italian Trulli
Italian Trulli