കൊടിയത്തൂർ: ബലിപെരുന്നാൾ ദിനത്തിൽ കൊടിയത്തൂർ പഞ്ചായത്തിലെ പള്ളികളിൽ നിന്നും പൊതു പിരിവിലൂടെയും ശേഖരിച്ച 1,19,076.00 രൂപ സി എച്ച് സെന്റർ ചെയർമാൻ ഇ.ടി മുഹമ്മദ് ബഷീർ സാഹിബിന് കൈമാറി.
മുസ്‌ലിം ലീഗ്, സി എച്ച് സെന്റർ ഭാരവാഹികളുടെ സാനിധ്യത്തിൽ ചുലൂർ സി എച്ച് സെന്ററിൽ വെച്ച് നടന്ന ഫണ്ട് സ്വീകരിക്കൽ ചടങ്ങിൽ വെച്ച് കൊടിയത്തൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട് പി കെ ബഷീറാണ് തുക കൈമാറിയത്.
മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട് പുതുക്കുടി മജീദ് മാസ്റ്റർ, പഞ്ചായത്ത് ലീഗ് ഭാരവാഹികളായ ഷാബൂസ് അഹമ്മദ്, ഇ എ ജബ്ബാർ, ജില്ലാ മുസ്‌ലിം ലീഗ് കൗൺസിലർ വൈത്തല അബൂബക്കർ, സി കെ റസാക്ക്, അമ്പലക്കണ്ടി ശരീഫ്, മൻസൂർ സി എന്നിവരും സംബന്ധിച്ചു.
Tags:
KODIYATHUR